യു.കെ.വാര്‍ത്തകള്‍

ചൂടേറുന്നതിനിടെ മഴ മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്; ശക്തമായ മഴയ്‌ക്കൊപ്പം ഇടിമിന്നലും

തെളിഞ്ഞ കാലാവസ്ഥയില്‍ തുടരുന്ന ബ്രിട്ടനിലേക്ക് മഴ മേഘങ്ങള്‍ വരുന്നു. ഇടിമിന്നലോട് കൂടി ശക്തമായ മഴയാണ് രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ നേരിടേണ്ടി വരിക. ഇതോടെ ബാങ്ക് ഹോളിഡേ വീക്കെന്‍ഡ് അപ്പാടെ മഴയില്‍ മുങ്ങുമെന്ന ആശങ്കയും ശക്തമായി.

ഇന്നലെ സൗത്ത് ഇംഗ്ലണ്ട് ഭാഗങ്ങളില്‍ 20 സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നിരുന്നു. ഇത് ഇന്ന് 22 സെല്‍ഷ്യസിലേക്ക് ഉയരുമെന്നാണ് കരുതുന്നത്. എന്നാല്‍ ഈ ഘട്ടത്തില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയും രൂപപ്പെടുന്നതായാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നത്. ഇംഗ്ലണ്ടിലെ മധ്യ, സൗത്ത് ഭാഗങ്ങളിലും, വെയില്‍സിലും രാത്രിയോടെ മഴയെത്തുമെന്നാണ് സൂചന.

അര്‍ദ്ധരാത്രിയോടെ ഇടിമിന്നലും, മഴയും സൗത്ത് ഇംഗ്ലണ്ടിലെ നോര്‍ത്ത്-വെസ്റ്റ് മേഖലയിലേക്ക് നീങ്ങി, വെയില്‍സിലേക്ക് എത്തും. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലും, വെയില്‍സിലും രാത്രി 8 മുതല്‍ രാവിലെ 8 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രണ്ട് മുതല്‍ മൂന്ന് വരെ മണിക്കൂറുകളില്‍ 50 എംഎം വരെ മഴയ്ക്കും സാധ്യതയുണ്ട്.

ഇതിന് പുറമെ രാത്രി 11 മണി മുതല്‍ നാളെ രാവിലെ 6 വരെ സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിനും സമാനമായ മുന്നറിയിപ്പ് നിലവിലുണ്ട്. ഒന്നോ, രണ്ടോ മണിക്കൂറില്‍ 25 എംഎം വരെ മഴയ്ക്കാണ് ഇവിടെ സാധ്യത. കുറഞ്ഞ സമയത്തില്‍ ശക്തമായ മഴ പെയ്യുമെന്നതിനാല്‍ വീടുകളില്‍ വെള്ളം കയറാനും, ഗതാഗത തടസ്സങ്ങള്‍ നേരിടാനും സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് പറഞ്ഞു. കൂടാതെ പവര്‍കട്ടിനും, കെട്ടിടങ്ങള്‍ക്ക് ശക്തമായ കാറ്റില്‍ കേടുപാട് സംഭവിക്കാനും ഇടയുണ്ട്.

  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  • ഡോക്ടര്‍മാരുടെ സമരം പൊളിയുന്നു; നാലില്‍ മൂന്ന് പേരും ജോലിക്കായി എത്തി
  • വീടുവില അടുത്ത വര്‍ഷവും ഉയരുമെന്ന് പ്രവചനം; പ്രതീക്ഷിക്കുന്നത് നാല് ശതമാനം വരെ വര്‍ധന
  • എന്‍എച്ച്എസ് ദന്തചികിത്സയില്‍ അടിമുടിമാറ്റം; ഇനി അടിയന്തര ചികിത്സയ്ക്ക് മുന്‍ഗണന
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions