തമിഴ് സൂപ്പര്‍ താരം രജനീകാന്തിന്റെ ജീവിതം ബോളിവുഡില്‍ സിനിമയാക്കുന്നു. പ്രമുഖ സിനിമാനിര്‍മാതാവായ സാജിദ് നദിയാവാലയാണ് നിര്‍മാണം.
ശിവാജി റാവുവെന്ന ബസ്‌കണ്ടക്ടര്‍ സ്ഥാനത്തുനിന്ന് സിനിമയില്‍ ലക്ഷക്കണക്കിന് ആരാധകരുള്ള സൂപ്പര്‍താരമായി വളര്‍ന്ന ജീവിതമാണ് രജനീകാന്തിന്റേത്. ചിത്രീകരണം അടുത്ത വര്‍ഷം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
രജനീകാന്തും അദ്ദേഹത്തിന്റെ കുടുംബവുമായി നദിയാവാല നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നു.
രജനീകാന്ത് എന്ന താരത്തെക്കാള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക രജനീകാന്ത് എന്ന മനുഷ്യനിലായിരിക്കുമെന്ന് നദിയാവാല പറയുന്നു.