നാട്ടുവാര്‍ത്തകള്‍

നവജാത ശിശുവിനെ ഫ്ളാറ്റില്‍ നിന്ന് എറിഞ്ഞത് അമ്മ; യുവതി ലൈംഗിക പീഡനത്തിന് ഇരയായെന്ന് സംശയം

കൊച്ചി: കൊച്ചിയില്‍ നവജാത ശിശുവിനെ ഫ്‌ളാറ്റില്‍ നിന്ന് റോഡിലേക്കെറിഞ്ഞത് അമ്മതന്നെയാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ ശ്യാം സുന്ദര്‍. കുഞ്ഞിന്റെ അമ്മയായ 23 വയസുള്ള യുവതി ലൈംഗിക പീഡനത്തിന് ഇരയായതായി സംശയിക്കുന്നതായും കമ്മീഷണര്‍ വ്യക്തമാക്കി.

യുവതി ഗര്‍ഭിണിയായിരുന്നുവെന്ന കാര്യവും പ്രസവിച്ച കാര്യവും അതിജീവിതയുടെ രക്ഷിതാക്കള്‍ക്ക് അറിയില്ലായിരുന്നുവെന്നും കമ്മിഷണര്‍ ചൂണ്ടിക്കാട്ടി. ജനിച്ചപ്പോള്‍ തന്നെ കുഞ്ഞ് മരിച്ചിരുന്നോ പുറത്തേക്കെറിഞ്ഞപ്പോള്‍ കുഞ്ഞ് മരിച്ചതാണോ തുടങ്ങിയ കാര്യങ്ങള്‍ കൂടുതല്‍ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാവുകയുള്ളൂ.

കുഞ്ഞിനെ റോഡിലേക്ക് എറിഞ്ഞത് താനാണെന്നും മാതാപിതാക്കള്‍ക്ക് ഇക്കാര്യത്തില്‍ ബന്ധമില്ലെന്നും യുവതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. നേരത്തേ കുഞ്ഞിനെ കൊലപ്പെടുത്തിയതായിരിക്കാം എന്ന പോലീസ് സംശയിച്ചിരുന്നു. കുഞ്ഞിന്റെ മൃതദേഹത്തില്‍ ചുറ്റിയിരുന്ന ഒരു ചുരിദാറിന്റെ കഷ്ണമാണ് ഇങ്ങിനെ സംശയിക്കാന്‍ കാരണമായത്.

15 വര്‍ഷമായി ഈ ഫ്‌ളാറ്റിലെ സ്ഥിരതാമസക്കാരാണ് യുവതിയൂം മാതാപിതാക്കളും. ഈ സംഭവത്തില്‍ രണ്ടു കേസുകള്‍ പോലീസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിരുന്നു എന്ന കാര്യത്തില്‍ പോലീസ് മറ്റൊരു കേസും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിക്ക് വൈദ്യ പരിശോധനകളും മറ്റും നടത്തിയ ശേഷമായിരിക്കും ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുക. നിലവില്‍ സംഭവത്തിന്റെ ഷോക്കിലുള്ള യുവതിയെ പിന്നീട് ചോദ്യം ചെയ്ത ശേഷമേ അറസ്റ്റ് രേഖപ്പെടുത്തു.

യുവതിയെ വൈദ്യപരിശോധനയ്ക്കായി എറണാകളും ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുഞ്ഞിനെ താഴേയ്ക്ക് എറിഞ്ഞ ആമസോണ്‍ കവറില്‍ ഉണ്ടായിരുന്നു അഡ്രസ് പരിശോധിച്ചാണ് പോലീസ് പ്രതിയിലേക്ക് എത്തിയത്. സംഭവം നടന്ന് രണ്ടു മണിക്കൂറിനുള്ളില്‍ തന്നെ ദുരൂഹതയുടെ മറ നീക്കാന്‍ പോലീസിന് കഴിഞ്ഞു.

  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  • തന്റെ അറസ്റ്റിനു പിന്നില്‍ സര്‍ക്കാരിന്റെ പ്രതികാരം; ഗുരുതര ആരോപണവുമായി തന്ത്രി കണ്ഠര് രാജീവര്
  • യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് പിറവം സ്വദേശിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി: മലയാളി അറസ്റ്റില്‍
  • ഇനി നിയമസഭ തിരഞ്ഞെടുപ്പിനില്ലെന്നു കെ ബാബു; തൃപ്പൂണിത്തുറയില്‍ പുതിയ ആള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions