യു.കെ.വാര്‍ത്തകള്‍

വാടക കൊടുക്കാനാവുന്നില്ല; യുകെ ജനതയുടെ അന്തിയുറക്കം പള്ളിമുറ്റങ്ങളിലും ശ്മശാനങ്ങളിലും!

ലണ്ടന്‍: ഇംഗ്ലണ്ടില്‍ ദാരിദ്ര്യവും വാടക വീടുകളുടെയും അഭാവം ജനങ്ങളുടെ അന്തിയുറങ്ങാന്‍ മറ്റു വഴികള്‍ തേടാന്‍ പ്രേരിപ്പിക്കുന്നു. പള്ളിമുറ്റങ്ങളിലും ശ്മശാനങ്ങളിലും വരെ ആളുകള്‍ ടെന്റുകെട്ടി താമസിച്ച് വരുന്നുണ്ട് . ഇംഗ്ലണ്ടിലെ കോണ്‍വാളിലുള്ള കാംബോണ്‍ എന്ന നഗരത്തില്‍ ആളുകള്‍ക്ക് ശ്മശാനങ്ങളിലടക്കം കഴിയേണ്ടി വരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

താല്ക്കാലിക ക്യാബിനുകളിലും ടെന്റുകളിലുമാണ് ആളുകള്‍ താമസിക്കുന്നത്. ചിലരെ പഴയ സാല്‍വേഷന്‍ ആര്‍മി ഹോട്ടലുകളിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രദേശത്ത് കൂടിവരുന്ന ഗുണ്ടായിസം, വ്യാപകമായ മയക്കുമരുന്ന് ഉപയോഗം എന്നിവയെക്കുറിച്ചെല്ലാം നിരന്തരം നാട്ടുകാര്‍ പരാതി ഉന്നയിക്കുന്നുണ്ട്. ഇതേ തുടര്‍ന്ന് നഗരത്തിലെ പൊലീസുകാര്‍ പോലും യൂണിഫോം ധരിച്ച ബൗണ്‍സര്‍മാരുടെ സഹായം തേടുകയാണത്രെ.

നഗര പര്യവേക്ഷകന്‍ ജോ ഫിഷ് പറയുന്നത്, 'ഒരു കാലഘട്ടത്തില്‍, കോണ്‍വാളിന്റെ ഈ പ്രദേശം ലോകത്തിലെ ഏറ്റവും സമ്പന്നമായ സ്ഥലങ്ങളില്‍ ഒന്നായിരുന്നു. എന്നാല്‍, ഇപ്പോഴിത് യൂറോപ്പിലെ ഏറ്റവും ദരിദ്രമായ സ്ഥലങ്ങളില്‍ ഒന്നായിരിക്കുന്നു' എന്നാണ്. സാധാരണ ഉപേക്ഷിക്കപ്പെട്ട നഗരങ്ങളും മറ്റുമാണ് ജോ ഫിഷ് പര്യവേക്ഷണം ചെയ്യുന്നത്. ഹൈസ്ട്രീറ്റിലെ കടകളില്‍ 20 ശതമാനത്തിനും 30 ശതമാനത്തിനും ഇടയില്‍ സുരക്ഷയ്ക്കായി ബോര്‍ഡുകള്‍ കൊണ്ട് മറച്ചിരിക്കുകയാണ് എന്നാണ് ഫിഷ് പറയുന്നത്. ബാക്കിയുള്ളവ, മിക്കവാറും നശിച്ച അവസ്ഥയിലാണ്. ഒഴിഞ്ഞ ബിയര്‍ ക്യാനുകളും മറ്റും ഇവിടെയെല്ലാം ചിതറിക്കിടക്കുന്നത് കാണാം.

അതുപോലെ നിറഞ്ഞ ചവറ്റുകുട്ടകളാണ് നഗരത്തിലെങ്ങും. ജോ ഫിഷ് പറയുന്നതനുസരിച്ച്, ഹൈ സ്ട്രീറ്റിന് തൊട്ടുപിന്നിലായി ഇരുവശത്തും മതിലുകളുള്ള ഒരു ഇടുങ്ങിയ തെരുവുണ്ട്. മയക്കുമരുന്ന് സാമഗ്രികള്‍ കൊണ്ട് ഇവിടം നിറഞ്ഞിരിക്കുകയാണ്. നിരോധിത മയക്കുമരുന്ന് ഉത്പാദിപ്പിക്കാനും ഒളിപ്പിച്ചു വയ്ക്കാനും വേണ്ടിയാണ് ഇവിടം ഉപയോഗിക്കുന്നത്. ഈ ദാരിദ്ര്യവും പ്രതിസന്ധികളും പരിഹരിക്കാന്‍ ഇംഗ്ലണ്ടിലെ ഈ പ്രദേശത്തിന് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പണം ലഭിച്ചതായും ഫിഷ് പറഞ്ഞു. എന്നാല്‍, ബ്രെക്സിറ്റിന് ശേഷം സബ്സിഡികള്‍ ഇല്ലാതായി എന്നും നഗരം ശരിക്കും ബുദ്ധിമുട്ടുകയാണ് എന്നും അദ്ദേഹം പറയുന്നു.

  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  • ഡോക്ടര്‍മാരുടെ സമരം പൊളിയുന്നു; നാലില്‍ മൂന്ന് പേരും ജോലിക്കായി എത്തി
  • വീടുവില അടുത്ത വര്‍ഷവും ഉയരുമെന്ന് പ്രവചനം; പ്രതീക്ഷിക്കുന്നത് നാല് ശതമാനം വരെ വര്‍ധന
  • എന്‍എച്ച്എസ് ദന്തചികിത്സയില്‍ അടിമുടിമാറ്റം; ഇനി അടിയന്തര ചികിത്സയ്ക്ക് മുന്‍ഗണന
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions