യു.കെ.വാര്‍ത്തകള്‍

കാര്‍ഡിഫില്‍ വാഹനാപകടം: 4 മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

കാര്‍ഡിഫില്‍ നടന്ന വാഹനാപകടത്തില്‍ നാല് മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച രാവിലെ 6 മണിയോടെ എ48,വെയില്‍ ഓഫ് ഗ്ലാമോര്‍ഗനിലെ, ബോണ്‍വില്‍സ്റ്റണ് സമീപമാണ് അപകടം നടന്നത്.

കാറില്‍ നാല് മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥികളാണ് സഞ്ചരിച്ചിരുന്നത്. ഒരു ആണ്‍കുട്ടിയും, മൂന്ന് പെണ്‍കുട്ടികളും അടങ്ങുന്ന സംഘം ഒരു ചടങ്ങില്‍ പങ്കെടുത്ത് മടങ്ങി വരികയായിരുന്നു. വാഹനം ഓടിച്ച വ്യക്തി ഉറങ്ങിപ്പോയതാണെന്ന് സൂചനയുണ്ട്. കുട്ടികളുടെ മാതാപിതാക്കളോട് നാട്ടില്‍ നിന്നും തിരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഒരു വാഹനം മാത്രം ഉള്‍പ്പെട്ട അപകടമാണ് നടന്നതെന്ന് സൗത്ത് വെയില്‍സ് പോലീസ് പറഞ്ഞു. കാറിലുണ്ടായിരുന്ന നാല് പേരെയും വെയില്‍സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേക്ക് മാറ്റി. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്, മറ്റ് മൂന്ന് പേരുടെ പരുക്കുകള്‍ മാരകമല്ല, പോലീസ് വക്താവ് വ്യക്തമാക്കി.

രാവിലെ 6 മണിയോടെയാണ് അപകടം നടന്ന വിവരം അറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തുന്നത്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം പോലീസ് സംഭവസ്ഥലത്ത് പരിശോധനകള്‍ നടത്തി. ഈ റോഡ് ഒഴിവാക്കി സഞ്ചരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതോടെ മറ്റ് ഭാഗങ്ങളില്‍ കനത്ത ട്രാഫിക്ക് രൂപപ്പെട്ടു.

ഇതിന് ശേഷമാണ് അപകടത്തില്‍ പെട്ടത് മലയാളി വിദ്യാര്‍ത്ഥികളാണെന്ന് വിവരം പുറത്തുവന്നത്. അപകടത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ.

  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  • ഡോക്ടര്‍മാരുടെ സമരം പൊളിയുന്നു; നാലില്‍ മൂന്ന് പേരും ജോലിക്കായി എത്തി
  • വീടുവില അടുത്ത വര്‍ഷവും ഉയരുമെന്ന് പ്രവചനം; പ്രതീക്ഷിക്കുന്നത് നാല് ശതമാനം വരെ വര്‍ധന
  • എന്‍എച്ച്എസ് ദന്തചികിത്സയില്‍ അടിമുടിമാറ്റം; ഇനി അടിയന്തര ചികിത്സയ്ക്ക് മുന്‍ഗണന
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions