പ്രേമിനെ രണ്ടു തവണ പ്രൊപ്പോസ് ചെയ്തിട്ടും മൈന്‍ഡ് ചെയ്തിരുന്നില്ലെന്ന് സ്വാസിക
പ്രണയിച്ച് അടുത്തിടെ വിവാഹം കഴിച്ചവരാണ് നടി സ്വാസികയും നടന്‍ പ്രേം ജേക്കബും. സീരിയലില്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തപ്പോഴായിരുന്നു ഇരുവരും പ്രണയത്തിലായത്. ഇപ്പോഴിതാ പ്രണയകാലത്തെ കുറിച്ച് തുറന്ന് പറയുകയാണ് സ്വാസിക. താനാണ് പ്രേമിനോട് ആദ്യം പ്രണയം പറഞ്ഞതെന്നാണ് സ്വാസിക പറയുന്നത്. ഒരു അഭിമുഖത്തിലാണ് സ്വാസികയുടെ പ്രതികരണം.
'ഞാനാണ് പ്രേമിനോട് ഇഷ്ടം പറഞ്ഞത്. സ്പാര്‍ക്ക് തോന്നി എന്ന് പറഞ്ഞു. സീനിന് ഇടയിലാണ് ഞാന്‍ പ്രൊപ്പോസ് ചെയ്തത്. അഭിനയിക്കുമ്പോള്‍ അതിനപ്പുറം ഒരു ഫീല്‍ വരുന്നുണ്ട്, വിവാഹം കഴിച്ചാല്‍ കൊള്ളാമെന്നൊരു തോന്നലുണ്ട്. അപ്പോള്‍ പ്രേം പുച്ഛ ചിരി ചിരിച്ച് പോയി. ഞാന്‍ വീണ്ടും മറ്റൊരു അവസരത്തില്‍ ഇഷ്ടം പറഞ്ഞു. വളരെ സീരിയസ് ആയിട്ടാണ് പറയുന്നതെന്ന് പറഞ്ഞു. പക്ഷേ അപ്പോഴും ആള്‍ മൈന്റ് ചെയ്തില്ല.
ഞാന്‍ റീല്‍സ് എടുക്കാനൊക്കെ വിളിക്കുമായിരുന്നു. അതിനൊക്കെ വന്ന് എടുത്ത് തരും. പ്രണയിച്ചിരുന്നെങ്കില്‍ റീല്‍സ് എടുക്കാനെങ്കിലും ആളായേനെ എന്ന് ഞാന്‍ പറഞ്ഞെങ്കിലും അതിനും ആള്‍ കാര്യമായ മറുപടിയൊന്നും തന്നില്ല. മറ്റൊരു ദിവസം ഞാനും പ്രേമും ഡയറക്ടര്‍ നസീര്‍ സാറുമൊക്കെ ലൊക്കേഷനില്‍ ഇരുന്ന് പ്രണയം എന്ന വിഷയത്തില്‍ പലതും സംസാരിച്ചിരുന്നു. പക്ഷേ അപ്പോഴും പ്രേം ഒന്നും പറഞ്ഞിരുന്നില്ല. അങ്ങനെ സീരിയലിന്റെ ഷെഡ്യൂള്‍ അവസാനിച്ചപ്പോള്‍ ഞങ്ങള്‍ രണ്ട് വഴിക്ക് പോയി. ഇടക്ക് മെസേജൊക്കെ ചെയ്യുമായിരുന്നു. ഒരു തവണ, പ്രേമിന് ഒരു സൂപ്പര്‍മാര്‍ക്കറ്റുണ്ട്. അവിടെ നിന്ന് വാങ്ങിക്കൊണ്ടുവരേണ്ട സാധനങ്ങളുടെ ലിസ്റ്റ് ഞാന്‍ അയച്ച് കൊടുത്തു. ആ മെസേജിന് താഴെ എന്റെ ജീവിത്തതിലേക്ക് വന്നതിന് നന്ദി എന്ന് പറഞ്ഞ് തിരിച്ച് മെസേജ് അയച്ചു. ശരിക്കും ഞാന്‍ ഞെട്ടിപ്പോയി, എന്താണ് സംഭവിക്കുന്നതെന്ന് മനസിലായി. അപ്പോഴാണ് പറഞ്ഞത് സംസാരിച്ചത് വെച്ചും ഒബ്ര്‍വ്വ് ചെയ്തത് വെച്ചുമൊക്കെ ഒരുമിച്ച് പോകാം എന്ന് തോന്നി. മാത്രമല്ല പെട്ടെന്ന് എനിക്ക് പറയാന്‍ സാധിക്കുമായിരുന്നില്ല. സ്വാസിക സീനിയര്‍ ആര്‍ട്ടിസ്റ്റാണ്. ഞാന്‍ വളര്‍ന്നുവരുന്നൊരാളാണ്. പറഞ്ഞ് വെറുതെ പറ്റിക്കുന്നതാണോയെന്ന് അറിയില്ലല്ലോ എന്ന സംശയം ഉണ്ടായിരുന്നു. ഇടക്ക് ലൊക്കേഷനില്‍ ഉള്ള ആളുകളോട് സ്വാസികയെ പറ്റി ചോദിച്ചിരുന്നുവെന്നും എല്ലാവരും നല്ല അഭിപ്രായം പറഞ്ഞെന്നും പറഞ്ഞു. അങ്ങനെയാണ് പുള്ളി യെസ് പറയുന്നത്', സ്വാസിക പറഞ്ഞു.
പ്രേം വളരെ കുറച്ച് സംസാരിക്കുന്നയാളാണ്. ഇപ്പോഴും ഇങ്ങനെയാണ്. ഞാന്‍ കുറച്ചൊരു പൈങ്കിളിയും റൊമാന്റിക് ആണ്. എപ്പോഴും നമ്മളെ കൊഞ്ചിക്കുന്നതൊന്നുമല്ല യഥാര്‍ത്ഥ പ്രണയമെന്നും നമ്മളെ പീസ്ഫുള്‍ ആക്കി നിര്‍ത്തുകയെന്നതാണെന്നും ഞാന്‍ ഇപ്പോള്‍ മനസിലാക്കുന്നു. പ്രേമിനെ പരിചയപ്പെട്ടപ്പോള്‍ തൊട്ട് മെന്റലി ബ്രേക്ക് ഡൗണ്‍ ആയിട്ടൊരു അവസ്ഥ എനിക്ക് ഉണ്ടായിട്ടില്ല. വളരെ സങ്കടപ്പെട്ട് ഇരുന്നിട്ടില്ല. ഞാന്‍ ഭയങ്കര സന്തോഷവതിയായിരുന്നു', സ്വാസിക പറഞ്ഞു.