യു.കെ.വാര്‍ത്തകള്‍

കണക്കുകൂട്ടലുകള്‍ തെറ്റിച്ചു മോര്‍ട്ട്‌ഗേജ് നിരക്കുകളിലെ വര്‍ധന

ആദ്യത്തെ വീട് വാങ്ങാനും, പുതിയ വീട്ടിലേക്ക് മാറാനും ആഗ്രഹിക്കുന്നവര്‍ക്കു തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകളിലെ അടിക്കടിയുള്ള വര്‍ധന. കഴിഞ്ഞ രണ്ട ആഴ്ചകള്‍ക്കിടെ നിരവധി ലെന്‍ഡര്‍മാര്‍ തങ്ങളുടെ ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് ഡീലുകളിലെ പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിരുന്നു.

നിരക്ക് വര്‍ദ്ധിച്ചതോടെ കടമെടുപ്പ് ചെലവുകള്‍ ഉയരുകയും, തല്‍ഫലമായി പലരുടെയും പദ്ധതികള്‍ മാറ്റിവെയ്ക്കാന്‍ നിര്‍ബന്ധിതമാകുകയും ചെയ്തു. ഈ വര്‍ഷം റീമോര്‍ട്ട്‌ഗേജ് ചെയ്യാനിരിക്കുന്ന 1.5 മില്ല്യണിലേറെ ഭവനഉടമകളും നിരക്കുകള്‍ താഴുമെന്ന പ്രതീക്ഷയിലാണ് ഇരുന്നതെങ്കിലും ഇത് ഉയരുകയാണ് ചെയ്തത്.

ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ബേസ് റേറ്റ് ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ ബാങ്കുകളുടെ കടമെടുപ്പ് ചെലവുകളും ഉയര്‍ന്ന് നില്‍ക്കുകയാണ്. ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി ബേസ് റേറ്റില്‍ അടുത്തൊന്നും കാര്യമായ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് സൂചനകള്‍. വ്യാഴാഴ്ചയാണ് മോണിറ്ററി പോളിസി കമ്മിറ്റി അടുത്ത യോഗം ചേരുന്നത്. എന്നാല്‍ അപ്പോഴും നിരക്ക് കുറയുമെന്ന സാധ്യതകള്‍ കാണുന്നില്ല.

2022-ലെ മിനി ബജറ്റിന് ശേഷമുള്ള ഭയാനകമായ രീതിയില്‍ ഇപ്പോള്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുതിക്കുന്നില്ലെന്നത് ആശ്വാസകരമാണ്. യുഎസ് സെന്‍ട്രല്‍ ബാങ്കും പലിശ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്താനാണ് തീരുമാനിച്ചത്. അടുത്ത യോഗത്തില്‍ ബാങ്ക് പലിശ നിരക്ക് കുറച്ചില്ലെങ്കിലും, അടുത്ത് തന്നെ കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന സൂചന നല്‍കിയാല്‍ പോലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വീണ്ടും താഴുമെന്ന് വിദഗ്ധര്‍ പറയുന്നു.

  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  • ഡോക്ടര്‍മാരുടെ സമരം പൊളിയുന്നു; നാലില്‍ മൂന്ന് പേരും ജോലിക്കായി എത്തി
  • വീടുവില അടുത്ത വര്‍ഷവും ഉയരുമെന്ന് പ്രവചനം; പ്രതീക്ഷിക്കുന്നത് നാല് ശതമാനം വരെ വര്‍ധന
  • എന്‍എച്ച്എസ് ദന്തചികിത്സയില്‍ അടിമുടിമാറ്റം; ഇനി അടിയന്തര ചികിത്സയ്ക്ക് മുന്‍ഗണന
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions