യു.കെ.വാര്‍ത്തകള്‍

കൗണ്‍സിലുകളിലേക്ക് ഡസന്‍ കണക്കിന് ഗാസാ അനുകൂലികള്‍ വിജയിച്ചു

ലോക്കല്‍ തെരഞ്ഞെടുപ്പില്‍ ബ്രിട്ടീഷ് കൗണ്‍സിലുകളിലേക്ക് ഡസന്‍ കണക്കിന് ഗാസാ അനുകൂലികള്‍ വിജയിച്ചു. ലീഡ്‌സ് കൗണ്‍സില്‍ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം 'അല്ലാഹു അക്ബര്‍' മുഴക്കിയാണ് ഗ്രീന്‍ പാര്‍ട്ടി കൗണ്‍സിലര്‍ 42-കാരനായ മോതിന്‍ അലി ആഘോഷിച്ചത് . തന്റെ വിജയം നാട്ടിലെ വോട്ടര്‍മാര്‍ക്ക് സമര്‍പ്പിക്കുന്നതിന് പകരം ഗാസയിലെ ജനങ്ങള്‍ക്കാണ് ഇയാള്‍ സമര്‍പ്പിച്ചത്.

മൂന്ന് മക്കളുടെ പിതാവായ ഈ അക്കൗണ്ടന്റ് കുടുംബ ഗാര്‍ഡനിംഗ് ബ്ലോഗ് നടത്തുന്നുണ്ട്. 'ഞങ്ങളെ നിശബ്ദരാക്കാന്‍ കഴിയില്ല. ഞങ്ങള്‍ ഗാസയുടെ ശബ്ദം ഉയര്‍ത്തും. പലസ്തീന്റെ ശബ്ദം ഉയര്‍ത്തും, അല്ലാഹു അക്ബര്‍', വിജയപ്രസംഗത്തില്‍ അലി പറഞ്ഞു. ഇസ്രയേലിനെ വെറുക്കുകയും, ഗാസയെ അനുകൂലിക്കുകയും ചെയ്യുന്ന 40-ലേറെ സ്ഥാനാര്‍ത്ഥികളാണ് തെരഞ്ഞെടുപ്പില്‍ വിജയിച്ചിരിക്കുന്നത്.

ഇവരാകട്ടെ ഗാസ അനുകൂല പ്രചരണം മാത്രം നടത്തിയാണ് ഇംഗ്ലണ്ടിലെ ലോക്കല്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചതെന്നതും ശ്രദ്ധേയമാണ്. മുസ്ലീം വിഭാഗങ്ങളുടെ വോട്ടുകള്‍ കേന്ദ്രീകരിച്ച് ഈ വിജയം നേടിയവര്‍ പ്രധാനമായും ലേബറിനെയാണ് പരാജയപ്പെടുത്തിയത്. ഇതോടെ ഗാസ വിഷയത്തില്‍ വോട്ടര്‍മാര്‍ക്ക് നഷ്ടമായ വിശ്വാസം തിരിച്ചുപിടിക്കുമെന്ന് പ്രതിപക്ഷ നേതാവ് കീര്‍ സ്റ്റാര്‍മര്‍ വ്യക്തമാക്കി.

ഇതോടെ മുസ്ലീം അനുകൂല സംഘമായ ദി മുസ്ലീം വോട്ട് ഗ്രൂപ്പ് ലേബര്‍ നേതാവിന് 18 ആവശ്യങ്ങള്‍ ഉന്നയിച്ച പട്ടിക നല്‍കി. ഇതില്‍ അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഈ മേഖലകളില്‍ തിരിച്ചടി നേരിടുമെന്ന് സ്റ്റാര്‍മറിനും വ്യക്തമാണ്. എന്നാല്‍ ബ്രിട്ടീഷ് മൂല്യങ്ങള്‍ മറന്ന് വോട്ട് ബാങ്ക് രാഷ്ട്രീയത്തിലേക്ക് കളം മാറുന്നതില്‍ സീനിയര്‍ ടോറികള്‍ ആശങ്ക രേഖപ്പെടുത്തുന്നുണ്ട്.

  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  • ഡോക്ടര്‍മാരുടെ സമരം പൊളിയുന്നു; നാലില്‍ മൂന്ന് പേരും ജോലിക്കായി എത്തി
  • വീടുവില അടുത്ത വര്‍ഷവും ഉയരുമെന്ന് പ്രവചനം; പ്രതീക്ഷിക്കുന്നത് നാല് ശതമാനം വരെ വര്‍ധന
  • എന്‍എച്ച്എസ് ദന്തചികിത്സയില്‍ അടിമുടിമാറ്റം; ഇനി അടിയന്തര ചികിത്സയ്ക്ക് മുന്‍ഗണന
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions