യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടില്‍ പൊതുസ്ഥലങ്ങളില്‍ ഇനി സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക ടോയ്‌ലറ്റുകള്‍

ഇംഗ്ലണ്ടില്‍ പൊതുസ്ഥലങ്ങളിലെ ടോയ്‌ലറ്റുകള്‍ ഇനി സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകമായിരിക്കുമെന്ന നിര്‍ദ്ദേശം നിലവില്‍ വരുന്നു. പുതിയതായി നിര്‍മ്മിക്കുന്ന നോണ്‍ റസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങള്‍ ബാധകമാണ്. 2021 - ലാണ് ഈ പുതിയ നിര്‍ദ്ദേശം സര്‍ക്കാരിന്റെ മുന്നിലെത്തിയത്. അന്നുമുതല്‍ ഈ നിര്‍ദ്ദേശം ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന ആക്ഷേപം ശക്തമാണ്. ഈ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഏതുതരം ടോയ്‌ലറ്റുകള്‍ ഉപയോഗിക്കാന്‍ പറ്റും എന്നതിനെ കുറിച്ച് ഇപ്പോഴും അവ്യക്തത തുടരുകയാണ് . ട്രാന്‍സ് ജെന്‍ഡര്‍ പെട്ടവര്‍ക്ക് ഇതുവരെ ബദല്‍ പദ്ധതികളൊന്നും നിര്‍ദ്ദേശിക്കപ്പെട്ടിട്ടില്ല.

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പൊതുവായി ഉപയോഗിക്കുന്ന ടോയ്‌ലറ്റുകളില്‍ പോകാന്‍ ഇഷ്ടമില്ലാത്തതിന്റെ പേരില്‍ പല സ്കൂളുകളിലെയും വിദ്യാര്‍ത്ഥിനികള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായതായുള്ള റിപ്പോര്‍ട്ടുകളും ഇതിനിടെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

നേരെത്തെ ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട രോഗികളെ വാര്‍ഡുകളില്‍ താമസിപ്പിക്കുമ്പോള്‍ എന്ത് ചെയ്യണം എന്ന കാര്യത്തില്‍ എന്‍എച്ച്എസ് പുതിയ മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നു . ഇതിന്റെ അടിസ്ഥാനത്തില്‍ ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട സ്ത്രീകളെ ഇനി മുതല്‍ സിംഗിള്‍ സെക്സ് ഫീമെയില്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിക്കുകയില്ല. ബയോളജിക്കല്‍ സെക്സിന്റെ പ്രാധാന്യം ഊന്നി പറയുന്നതാണ് പുതിയ നിര്‍ദ്ദേശങ്ങള്‍.

പുരുഷന്മാരുടെ കാര്യത്തിലും സമാനമായ നിര്‍ദ്ദേശം ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതായത് ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ പെടുന്ന പുരുഷന്മാരെയും ഇനി മുതല്‍ സിംഗിള്‍ സെക്സ് മെയില്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിക്കുകയില്ല. ഇതിനര്‍ത്ഥം ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ പെടുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അവര്‍ക്ക് അനുയോജ്യമായ ഒറ്റ മുറികള്‍ നല്‍കേണ്ടതായി വരും. ഇത് പ്രധാനമായും രോഗികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായാണ് നടപ്പിലാക്കുന്നത് എന്നതാണ് സര്‍ക്കാരിന്റെ നിലപാട് .

  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  • ഡോക്ടര്‍മാരുടെ സമരം പൊളിയുന്നു; നാലില്‍ മൂന്ന് പേരും ജോലിക്കായി എത്തി
  • വീടുവില അടുത്ത വര്‍ഷവും ഉയരുമെന്ന് പ്രവചനം; പ്രതീക്ഷിക്കുന്നത് നാല് ശതമാനം വരെ വര്‍ധന
  • എന്‍എച്ച്എസ് ദന്തചികിത്സയില്‍ അടിമുടിമാറ്റം; ഇനി അടിയന്തര ചികിത്സയ്ക്ക് മുന്‍ഗണന
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions