ലണ്ടന്‍: യുകെ മലയാളികളെ ഞെട്ടിച്ചു വീണ്ടും കാന്‍സര്‍ മരണം. പീറ്റര്‍ബറോയില്‍ മലയാളി നഴ്സ് ആണ് മരണമടഞ്ഞത്. എറണാകുളം പാറമ്പുഴ സ്വദേശിനിയായ സ്നോബി സനിലാണ് (44) വിടവാങ്ങിയത്. ഒരുവര്‍ഷം മുന്‍പാണ് ഇവര്‍ ബ്രിട്ടനിലെത്തിയത്.
യുകെയിലെത്തി പുതിയൊരു ജീവിതം കെട്ടിപ്പെടുക്കാനൊരുങ്ങുകയായിരുന്ന സ്നോബിക്ക് ഇവിടെയെത്തി രണ്ടുമാസമായപ്പോള്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു.
സീനിയര്‍ കെയറര്‍ വീസയില്‍ ബ്രിട്ടനിലെത്തിയ സ്നോബി കെയര്‍ഹോമിലായിരുന്നു ജോലി ചെയ്തിരുന്നത്. സനില്‍ മറ്റൊരു കെയര്‍ ഹോമില്‍ ഷെഫ് ആയി ജോലി ചെയ്യുകയാണ്.
ഭര്‍ത്താവ് സനില്‍ മാത്യു. ഏകമകന്‍ ആന്റോ സനില്‍. സ്നോബിയുടെ സഹോദരി മോളിയും ഭര്‍ത്താവ് സൈമണ്‍ ജോസഫും പീറ്റര്‍ബോറോയില്‍ ഇവരുടെ അടുത്തുതന്നെയാണ് താമസം. പീറ്റര്‍ബോറോയിലെയും സമീപ പ്രദേശങ്ങളിലെയും മലയാളി സമൂഹം കുടുംബത്തിന് ആശ്വാസമായി കൂടെയുണ്ട്.
സംസ്കാരം സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് തീരുമാനിക്കും.