യു.കെ.വാര്‍ത്തകള്‍

പാര്‍ശ്വഫലങ്ങള്‍; കോവിഡ് വാക്‌സിന്‍ പിന്‍വലിച്ച് അസ്ട്രസെനെക

ഇന്ത്യയിലടക്കം കോവിഡ് പ്രതിരോധത്തിന് ഉപയോഗിച്ചിരുന്ന വാക്‌സിന്‍ പാര്‍ശ്വ ഫലങ്ങള്‍ക്ക് കാരണമാകുമെന്ന് നിര്‍മ്മാതാക്കളായ ബ്രിട്ടീഷ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി കോടതിയില്‍ സമ്മതിച്ചതിന് പിന്നാലെ വാക്‌സിന്‍ മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിച്ച് കമ്പനി.

നിര്‍മിക്കപ്പെട്ട വാകിസിനുകള്‍ക്ക് മാര്‍ക്കറ്റിംഗ് അംഗീകാരം ഒഴിവാക്കിയെന്നും തുടര്‍ന്ന് ഇനി ഈ ഗണത്തിലുള്ള വാക്‌സിന്‍ നിര്‍മിക്കില്ല എന്നും കമ്പനി അറിയിച്ചു. അസ്ട്രസെനെക എന്ന ബ്രിട്ടീഷ് കമ്പനിയും ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും ചേര്‍ന്നാണ് വാക്‌സിന്‍ നിര്‍മിച്ചിരുന്നത്. ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മിച്ച കോവിഷീല്‍ഡ് വാക്‌സിനും ഈ കമ്പനിയുടെ സഹകരണത്തോടെയാണ് നിര്‍മിച്ചിരുന്നത്.

എന്നാല്‍ കൂടുതല്‍ മാറ്റങ്ങളോടെ പുതിയ വാക്‌സിനുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമായത് കൊണ്ടും വാണിജ്യപരമായ കാരണങ്ങള്‍ കൊണ്ടുമാണ് വാക്‌സിന്‍ പിന്‍വലിക്കുന്നത് എന്നാണ് കമ്പനിയുടെ വാദം. ആസ്ട്രാസെനെക്ക നിര്‍മ്മിച്ച വാക്‌സിന്‍ പെട്ടെന്നുള്ള മരണത്തിനും ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇടയാക്കുന്നവെന്ന് കാണിച്ച് ഇംഗ്ലണ്ടിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും കമ്പനിക്കെതിരെ നിരവധി ആളുകള്‍ പരാതി നല്‍കിയിരുന്നു.

അതിനിടെയിലായിരുന്നു വാക്‌സിന്‍ ചിലപ്പോള്‍ രക്തം കട്ട പിടിക്കാനും അത് വഴി ആരോഗ്യപ്രശ്‌നങ്ങളുണ്ടാവാനും കാരണമായേക്കാമെന്ന് കമ്പനി തന്നെ കോടതിയില്‍ സമ്മതിച്ചത്. കേസില്‍ നഷ്ടപരിഹാരമടക്കമുള്ള വിഷയങ്ങളില്‍ കോടതി വാദം തുടരവെയാണ് അസ്ട്രസെനെക ഇപ്പോള്‍ വാക്‌സിന്‍ പിന്‍വലിച്ചത്.

  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  • ഡോക്ടര്‍മാരുടെ സമരം പൊളിയുന്നു; നാലില്‍ മൂന്ന് പേരും ജോലിക്കായി എത്തി
  • വീടുവില അടുത്ത വര്‍ഷവും ഉയരുമെന്ന് പ്രവചനം; പ്രതീക്ഷിക്കുന്നത് നാല് ശതമാനം വരെ വര്‍ധന
  • എന്‍എച്ച്എസ് ദന്തചികിത്സയില്‍ അടിമുടിമാറ്റം; ഇനി അടിയന്തര ചികിത്സയ്ക്ക് മുന്‍ഗണന
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions