യു.കെ.വാര്‍ത്തകള്‍

വന്‍ പ്രതിസന്ധിയായി ഇംഗ്ലണ്ടില്‍ മരുന്നു ക്ഷാമം രൂക്ഷമാകുന്നു

ലണ്ടന്‍: വന്‍ പ്രതിസന്ധിയായി ഇംഗ്ലണ്ടില്‍ മരുന്നുകളുടെ ക്ഷാമം ഗുരുതരമായ തോതിലേക്ക് ഉയര്‍ന്നതായി മുന്നറിയിപ്പ്. രോഗികള്‍ക്ക് അപകടകരമായ തോതില്‍, മരണത്തില്‍ വരെ കലാശിക്കാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടുണ്ടെന്നാണ് ഫാര്‍മസിസ്റ്റുകള്‍ നല്‍കുന്ന മുന്നറിയിപ്പ്.

രോഗികളോട് 'കടം പറയേണ്ട' അവസ്ഥയിലാണ് തങ്ങളെന്ന് ഫാര്‍മസിസ്റ്റുകള്‍ ചൂണ്ടിക്കാണിക്കുന്നു. പ്രിസ്‌ക്രിപ്ഷനില്‍ ഒരു ഭാഗം മരുന്നുകള്‍ മാത്രമാണ് നല്‍കാന്‍ കഴിയുകയെന്ന് പലപ്പോഴും പറയേണ്ടി വരുന്നു. ബാക്കിയുള്ള മരുന്നിനായി പോയിട്ട് വരാനാണ് നിര്‍ദ്ദേശിക്കുക, ഇവര്‍ വ്യക്തമാക്കി. നൂറുകണക്കിന് വ്യത്യസ്ത മരുന്നുകള്‍ എത്തിക്കാന്‍ അസാധ്യമായ നിലയാണെന്ന് കമ്മ്യൂണിറ്റി ഫാര്‍മസി ഇംഗ്ലണ്ട് പറഞ്ഞു.

വ്യാപകമായ, ചിലപ്പോള്‍ ഏറെ കാലം നീണ്ടുനില്‍ക്കുന്ന ക്ഷാമങ്ങള്‍ നേരിടുമ്പോള്‍ ഇത് രോഗികളുടെ ആരോഗ്യത്തെ തന്നെ ബാധിക്കുന്നതായി ഇവര്‍ പറയുന്നു. കമ്മ്യൂണിറ്റി ഫാര്‍മസികളും, അവരുടെ രോഗികളും നേരിടുന്ന മെഡിസിന്‍ സപ്ലൈ വെല്ലുവിളി ഗുരുതരവാസ്ഥയ്ക്ക് അപ്പുറമാണ്, സിപിഇ ചീഫ് എക്സിക്യൂട്ടീവ് ജാനെറ്റ് മോറിസണ്‍ പറഞ്ഞു.

ദിവസേന ക്ലിനിക്കല്‍, തെറാപ്യൂട്ടിക് ആവശ്യങ്ങളുള്ള നിരവധി രോഗികളാണ് ഈ അവസ്ഥയില്‍ ബാധിക്കപ്പെടുന്നത്. അസൗകര്യം സൃഷ്ടിക്കുന്നതിന് പുറമെ രോഷം, ആകാംക്ഷ, ആരോഗ്യത്തെ മോശമായി ബാധിക്കല്‍ എന്നിങ്ങനെ പ്രശ്നങ്ങളിലേക്ക് കാര്യങ്ങള്‍ നീളുന്നു. ചില രോഗികള്‍ക്ക് ഇതുമൂലം ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരികയും ചെയ്യുന്നു, റിപ്പോര്‍ട്ട് വ്യക്തമാക്കി.

  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  • ഡോക്ടര്‍മാരുടെ സമരം പൊളിയുന്നു; നാലില്‍ മൂന്ന് പേരും ജോലിക്കായി എത്തി
  • വീടുവില അടുത്ത വര്‍ഷവും ഉയരുമെന്ന് പ്രവചനം; പ്രതീക്ഷിക്കുന്നത് നാല് ശതമാനം വരെ വര്‍ധന
  • എന്‍എച്ച്എസ് ദന്തചികിത്സയില്‍ അടിമുടിമാറ്റം; ഇനി അടിയന്തര ചികിത്സയ്ക്ക് മുന്‍ഗണന
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions