യു.കെ.വാര്‍ത്തകള്‍

ട്രെയിന്‍ സീറ്റ്കളില്‍ ബാഗ് വെച്ച് സുഖിച്ച് ഇരിക്കുന്നവരില്‍ നിന്നും പിഴ ഈടാക്കുമെന്ന്

ട്രെയിന്‍ യാത്രകള്‍ക്കിടെ സീറ്റ് ഒഴിവ് കണ്ടാല്‍ ബാഗ് സീറ്റില്‍ വെയ്ക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഈ നടപടി ചിലപ്പോള്‍ പിഴ ചുമത്താന്‍ ഇടയാക്കും. ഒഴിവുള്ള സീറ്റില്‍ ബാഗ് വെയ്ക്കുന്ന യാത്രക്കാര്‍ക്കാണ് ട്രെയിന്‍ ഗാര്‍ഡുമാര്‍ ഭീഷണി മുഴക്കുന്നത്.

ട്രെയിനുകളില്‍ തിരക്കേറിയ സമയത്ത് സീറ്റുകളില്‍ ലഗേജ് വെയ്ക്കുന്ന യാത്രക്കാര്‍ക്ക് റെയില്‍ ജീവനക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നതായാണ് കസ്റ്റമേഴ്‌സിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ കസേരകള്‍ പിടിച്ചുവെയ്ക്കുന്നതിന് പിഴ ഈടാക്കുന്നത് നീതീകരിക്കാനാവാത്ത കാര്യമാണെന്ന് ട്രെയിന്‍ വ്യവസായ മേഖലയിലുള്ളവര്‍ പറയുന്നു.

ആളില്ലാത്ത സീറ്റുകളില്‍ ലഗേജ് വെയ്ക്കുന്ന യാത്രക്കാരില്‍ നിന്നും പിഴ ഈടാക്കാനുള്ള നടപടിക്രമങ്ങള്‍ ഇല്ലെന്ന് നാഷണല്‍ റെയില്‍ സമ്മതിക്കുന്നു. എന്നാല്‍ അധിക ലഗേജ് ചാര്‍ജ് ഈടാക്കാന്‍ വ്യക്തിഗത ഓപ്പറേറ്റര്‍മാര്‍ക്ക് അധികാരമുണ്ട്. ഇത് പൊതുവില്‍ നടപ്പാക്കാറില്ലെന്ന് മാത്രം.

നാഷണല്‍ റെയില്‍ കണ്ടീഷന്‍സ് ഓഫ് ട്രാവല്‍ പ്രകാരം യാത്രക്കാര്‍ക്ക് മൂന്ന് പീസ് ലഗേജ് മാത്രമാണ് അനുവദിക്കുക. ചെയറുകളില്‍ ബാഗ് വെയ്ക്കാന്‍ ട്രാവല്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ഫീസ് ഈടാക്കാം. മൂന്നിലേറെ ബാഗുകളോ, ഒരു മീറ്ററില്‍ കൂടുതല്‍ നീളമുള്ളതോ ഇതിനായി കണക്കാക്കാം.

സാധാരണയായി ഇത്തരം പിഴകള്‍ നല്‍കാറില്ലെങ്കിലും മോശം പെരുമാറ്റം ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് ഭീഷണി മുഴക്കുന്നത്. യാത്രക്കാരെ ഓര്‍മ്മിപ്പിക്കുകയാണ് ഈ ഭീഷണിയുടെ ഉദ്ദേശമെന്നാണ് ചിലര്‍ പറയുന്നത്.

  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  • ഡോക്ടര്‍മാരുടെ സമരം പൊളിയുന്നു; നാലില്‍ മൂന്ന് പേരും ജോലിക്കായി എത്തി
  • വീടുവില അടുത്ത വര്‍ഷവും ഉയരുമെന്ന് പ്രവചനം; പ്രതീക്ഷിക്കുന്നത് നാല് ശതമാനം വരെ വര്‍ധന
  • എന്‍എച്ച്എസ് ദന്തചികിത്സയില്‍ അടിമുടിമാറ്റം; ഇനി അടിയന്തര ചികിത്സയ്ക്ക് മുന്‍ഗണന
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions