സിനിമ

ബാങ്ക് ബാലന്‍സ് കാലിയായി കുടുംബം നോക്കാന്‍ പറ്റാത്ത അവസ്ഥ വരുന്നു- നടി സംയുക്ത

കരിയറിന്റെ തുടക്കകാലത്ത് ജീവിതത്തില്‍ നേരിട്ട പ്രശ്‌നങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ് നടി സംയുക്ത . തന്റെ ബാങ്ക് ബാലന്‍സ് കാലിയായി കുടുംബം നോക്കാന്‍ പറ്റാത്ത അവസ്ഥ വന്നിരുന്നു എന്നാണ് സംയുക്ത പറയുന്നത്.

കരിയറില്‍ അനിശ്ചിതാവസ്ഥ ഉണ്ടായിരുന്നു. കൊച്ചിയില്‍ ഗ്രാന്റ് പാരന്റ്‌സിനൊപ്പമാണ് കഴിഞ്ഞിരുന്നത്. ഞാന്‍ സ്ട്രഗിള്‍ ചെയ്യുകയാണെന്ന് കുടുംബം അറിയരുതായിരുന്നു. അവരെ സംബന്ധിച്ച് ഞാന്‍ ഓക്കെയാണ്. പക്ഷെ എന്റെ ബാങ്ക് ബാലന്‍സ് ഏറെക്കുറെ കാലിയായി. കുടുംബം നോക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു.

ഒരു ദിവസം രാത്രി തനിക്ക് ഒരു സിനിമ വേണം, നല്ല സംവിധായകനും അറിയപ്പെടുന്ന നായകനുമുള്ള നല്ല പ്രൊഡക്ഷന്‍ ഹൗസിന്റെ സിനിമ വേണമെന്ന് സ്വയം പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ തനിക്ക് തീവണ്ടി എന്ന സിനിമ ലഭിച്ചു എന്നാണ് സംയുക്ത പറയുന്നത്. സംയുക്തയ്ക്ക് ഏറെ പ്രശസ്തി നല്‍കിക്കൊടുത്ത സിനിമയാണ് തീവണ്ടി.

അതേസമയം, പേരില്‍ നിന്നും മേനോന്‍ എന്ന ജാതിപ്പേര് ഒഴിവാക്കിയതിനെ കുറിച്ചും നടി സംസാരിച്ചു. ഇപ്പോഴും സംയുക്ത മേനോന്‍ എന്ന് വിളിക്കുമ്പോള്‍ ദേഷ്യം വരാറുണ്ട്. മറ്റാെരാളോടല്ല ദേഷ്യപ്പെടാറ്. എന്റെ മാനേജരോടും മറ്റുമാണ്. അടുത്തിടെ എന്റെ ബൈറ്റിന് വേണ്ടി ഒരു കണ്ടന്റ് അയച്ചു.

അതില്‍ എഴുതിയത് സംയുക്ത മേനോന്‍ എന്നാണ്. ഞാന്‍ ബൈറ്റ് പറയില്ലെന്ന് പറഞ്ഞു. എന്തുപറ്റിയെന്ന് അദ്ദേഹം ചോദിച്ചു. ഇത് നോക്കിയിട്ട് തിരിച്ച് വാ എന്ന് പറഞ്ഞു. ഇടയ്ക്കിടെ ഒരേ കാര്യം പറയേണ്ടത് തളര്‍ത്തും. രണ്ട് വര്‍ഷമായി ജാതിപ്പേര് എടുത്ത് മാറ്റിയിട്ട് എന്നാണ് സംയുക്ത പറയുന്നത്.


  • ഐഎഫ്എഫ്കെയിലും ആറ് ചിത്രങ്ങള്‍ക്ക് വിലക്ക്
  • പ്രീതിയും താനും വിവാഹമോചിതരായെന്ന് നടന്‍ ഷിജു
  • തിരക്കഥ മോഷണം: മേജര്‍ രവി 30 ലക്ഷം രൂപ റെജി മാത്യുവിന് നല്‍കണം
  • പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; ചലച്ചിത്ര അക്കാദമിക്ക് പൊലീസ് നോട്ടീസ് നല്‍കും
  • ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി- ഭാഗ്യലക്ഷ്മി
  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  • 'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
  • ഗര്‍ഭിണികളും കുട്ടികളും പങ്കെടുക്കരുത്; കര്‍ശന നിബന്ധനകളോടെ വിജയ്‌യുടെ പൊതുയോഗത്തിന് അനുമതി
  • ലാല്‍ ജോസിന്റെ നേതൃത്വത്തില്‍ കലാഭവന്‍ ലണ്ടന്‍, ലണ്ടനില്‍ ആക്റ്റിംഗ് & ഫിലിം മേക്കിങ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions