നാട്ടുവാര്‍ത്തകള്‍

ജെസ്‌നാ തിരോധാനക്കേസില്‍ അന്വേഷണം തുടരാന്‍ സിബിഐയോട് കോടതി

തിരുവനന്തപുരം: ജെസ്‌നാ തിരോധാനക്കേസില്‍ തുടരന്വേഷണം നടത്താന്‍ കോടതി ഉത്തരവ്. തിരുവനന്തപുരം സിജെഎം കോടതിയുടേതാണ് ഉത്തരവ്. കേസ് ഡയറി പരിശോധിച്ചപ്പോള്‍ ജെസ്‌നയുടെ പിതാവ് നല്‍കിയ സംശയങ്ങള്‍ പരിശോധിച്ചിട്ടില്ലെന്നും കണ്ടെത്തി.

പിതാവ് നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ നിര്‍ദേശം. ജെസ്‌നയ്ക്ക് എന്തു സംഭവിച്ചെന്ന് വ്യക്തമല്ലെന്നാണ് സിബിഐ നേരത്തേ വ്യക്തമാക്കിയത്. എന്നാല്‍ ജെസ്‌ന ജീവിച്ചിരിപ്പില്ലെന്നും ഉണ്ടെങ്കില്‍ തന്നെ വന്നു കണ്ടേനെ എന്നതുള്‍പ്പെടെ പിതാവ് വാദിക്കുകയായിരുന്നു.

ജസ്‌നയുടെ അജ്ഞാത സുഹൃത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയിരുന്നതായും സൂചിപ്പിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട ചില രേഖകള്‍ മുദ്രവെച്ച കവറില്‍ ജെസ്‌നയുടെ പിതാവ് ജെയിംസ് കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

സിബിഐ കോടതിയില്‍ ഹാജരാക്കിയ കേസ് ഡയറിയും ജെസ്‌നയുടെ പിതാവ് രഹസ്യമായി നല്‍കിയ രേഖകളും ഒത്തുനോക്കി അത് കേസ് ഡയറിയില്‍ അന്വേഷണത്തിന് വിധേയമാക്കിയോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ച ശേഷമാണ് കോടതി വിധി പുറപ്പെടുവിച്ചത്.

പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശി ജസ്‌നയെ 2018 മാര്‍ച്ച് 22 ന് കാണാതായത്.

  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  • തന്റെ അറസ്റ്റിനു പിന്നില്‍ സര്‍ക്കാരിന്റെ പ്രതികാരം; ഗുരുതര ആരോപണവുമായി തന്ത്രി കണ്ഠര് രാജീവര്
  • യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് പിറവം സ്വദേശിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി: മലയാളി അറസ്റ്റില്‍
  • ഇനി നിയമസഭ തിരഞ്ഞെടുപ്പിനില്ലെന്നു കെ ബാബു; തൃപ്പൂണിത്തുറയില്‍ പുതിയ ആള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions