ഇമിഗ്രേഷന്‍

മൈഗ്രേഷന്‍ അഡ്വൈസിംഗ് കമ്മിറ്റി 14ന്; രണ്ടു വര്‍ഷ വര്‍ക്ക് പെര്‍മിറ്റ് നിര്‍ത്തലാക്കുമെന്നു ആശങ്ക

ലണ്ടന്‍: മലയാളികളടക്കം ഒട്ടേറെ വിദേശ വിദ്യാര്‍ത്ഥികളാണ് ഓരോ വര്‍ഷവും ഉപരിപഠനത്തിനായി യുകെയിലെത്തുന്നത്. പഠനത്തോടൊപ്പം ജോലി ചെയ്യുക മാത്രമല്ല ഇവരുടെ ലക്ഷ്യം. പഠനശേഷം ലഭിക്കുന്ന പാര്‍ട്ട് സ്റ്റഡി വര്‍ക്ക് വിസയുടെ ഭാഗമായി യുകെയില്‍ തുടര്‍ന്ന് ജോലി ചെയ്യുകയും അതോടൊപ്പം പെര്‍മനന്റ് വിസ തരപ്പെടുത്തുന്നതിന് ഉതകുന്ന ജോലി സംഘടിപ്പിക്കുകയുമാണ് എല്ലാവരുടെയും ലക്ഷ്യം. രണ്ടുവര്‍ഷം യുകെയില്‍ പഠനത്തിനായി 35 മുതല്‍ 50 ലക്ഷം വരെയാണ് ഓരോ വിദ്യാര്‍ത്ഥിയും ചിലവഴിക്കേണ്ടതായി വരുന്നത്.

എന്നാല്‍ യുകെയില്‍ പോകാന്‍ ലക്ഷങ്ങള്‍ ലോണ്‍ എടുത്ത മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളെ ഗുരുതരമായി ബാധിച്ചേക്കാവുന്ന ഒരു തീരുമാനം ഈ മാസം 14ന് ഉണ്ടായേക്കാം എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ചൊവ്വാഴ്ച നടക്കുന്ന മൈഗ്രേഷന്‍ അഡ്വൈസിംഗ് കമ്മിറ്റി മീറ്റിങ്ങില്‍ പാര്‍ട്ട് സ്റ്റഡി വര്‍ക്ക് വിസകള്‍ നിര്‍ത്തലാക്കുമെന്ന സൂചനകളാണ് പുറത്തു വരുന്നത്. പാര്‍ട്ട് സ്റ്റഡി വര്‍ക്ക് വിസ റദ്ദാക്കിയാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ നിന്ന് യുകെയില്‍ പഠിക്കാന്‍ എത്തിയവര്‍ക്ക് വന്‍ തിരിച്ചടിയാവും.

മൈഗ്രേഷന്‍ അഡ്വൈസിങ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട അവസാന തീയതിയാണ് മെയ് 14. നിലവിലെ കണക്കുകള്‍ അനുസരിച്ച് വിദേശ വിദ്യാര്‍ഥികള്‍ 32 ശതമാനം പേര്‍ മാത്രമാണ് വിസ ലഭിക്കാനുള്ള പരിധിക്ക് മുകളില്‍ കഴിഞ്ഞ വര്‍ഷം ശമ്പളം നേടിയത് . 2023 മുതല്‍ 1.20 ലക്ഷം വിദ്യാര്‍ഥികളാണ് സ്റ്റുഡന്‍സ് വിസയില്‍ യുകെയില്‍ എത്തിയത്. യുകെയിലേയ്ക്ക് ഉള്ള കുടിയേറ്റം കുറയ്ക്കുന്നതിനായാണ് പാര്‍ട്ട് സ്റ്റഡി വിസ റദ്ദാക്കാനുള്ള നിര്‍ദ്ദേശം എടുക്കുന്നത്.

നേരത്തെ വിദ്യാര്‍ത്ഥികളുടെയും കെയര്‍ വര്‍ക്കര്‍മാരുടെയും ആശ്രിത വിസ നിര്‍ത്തലാക്കിയിരുന്നു. ഗവേഷണം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ഇനി ആശ്രിതരെ കൊണ്ടുവരാന്‍ കഴിയൂ.

  • ദീര്‍ഘകാല യുകെ വിസ നേടുന്നതില്‍ മുന്നില്‍ ഇന്ത്യക്കാര്‍; സ്റ്റഡി വിസയിലും നേട്ടം
  • വിസ നിയമങ്ങള്‍ കടുക്കുന്നു; ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പുതിയ ലക്‌ഷ്യം ഫ്രാന്‍സ്
  • യുകെ സ്റ്റഡി വിസ ആപ്ലിക്കേഷനുകള്‍ കുത്തനെ ഇടിഞ്ഞു; ഏപ്രില്‍ മാസം മാത്രം കുറഞ്ഞത് 40%
  • ഒസിഐ സിസ്റ്റത്തില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്തി ഇന്ത്യ; ആഗോള ഫീസും, പുതിയ പാസ്‌പോര്‍ട്ട് നിയമങ്ങളും പ്രാബല്യത്തില്‍
  • യുകെ ഡിജിറ്റല്‍ വിസ സംവിധാനത്തിലേക്ക് മാറി; 100% ഡിജിറ്റല്‍ മാറ്റം
  • ബ്രിട്ടനില്‍ വിസ നിരക്കില്‍ വര്‍ധന; വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും തിരിച്ചടി
  • ഇമിഗ്രേഷന്‍ പദ്ധതികളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ ലേബര്‍ പാര്‍ട്ടിയില്‍ ചര്‍ച്ച
  • യുകെയില്‍ പൗരത്വത്തിനായുള്ള അപേക്ഷകള്‍ റെക്കോര്‍ഡ് നിലയില്‍
  • യുകെയില്‍ സ്ഥിര താമസത്തിനുള്ള അനുമതി നേടാന്‍ ഉയര്‍ന്ന ഇംഗ്ലീഷ് പ്രാവീണ്യം നിര്‍ബന്ധം; കുടിയേറ്റം കുറയുമെന്ന് വിലയിരുത്തല്‍
  • യുകെയില്‍ ഇ-വിസ സംവിധാനം ആരംഭിച്ചു; വിമാനം കയറാന്‍ 'ഇ-രേഖ' കൈയില്‍ കരുതണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions