യു.കെ.വാര്‍ത്തകള്‍

വില്ലന്‍ ചുമ: ആറാമത്തെ ഇര 15 ദിവസം പ്രായമായ പെണ്‍കുഞ്ഞ്

വില്ലന്‍ ചുമ അഥവാ വൂപ്പിംഗ് കഫിന് യുകെയില്‍ ആറാമത്തെ ഇര 15 ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞ്. 40 വര്‍ഷത്തിനിടെ ഏറ്റവും മോശമായ സ്ഥിതിയിലാണ് രോഗം പടരുന്നതെന്നാണ് ആശങ്ക. ഈ വര്‍ഷം ഇതിനോടകം ഏകദേശം 3000 കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

2023-നെ അപേക്ഷിച്ച് കണക്കുകളില്‍ മൂന്നിരട്ടിയാണ് വര്‍ദ്ധന. നോട്ടിംഗ്ഹാം, വെയില്‍സിലെ ചില ഭാഗങ്ങള്‍, ലീഡ്‌സ്, ഷെഫീല്‍ഡ് എന്നിവിടങ്ങളാണ് ഹോട്ട്‌സ്‌പോട്ടുകളായി തിരിച്ചറിഞ്ഞിരിക്കുന്നത്. ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും 330-ലേറെ ഡിസ്ട്രിക്ടുകളില്‍ കേവലം മൂന്നിടത്ത് മാത്രമാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതായുള്ളത്.

അഞ്ചാംപനി പോലെ പടരുന്ന വൂപ്പിംഗ് കഫ് 2024 ആദ്യ പാദത്തില്‍ അഞ്ച് കുഞ്ഞുങ്ങളുടെ ജീവനെടുത്തിരുന്നു. എല്ലവരും മൂന്ന് മാസത്തില്‍ താഴെ പ്രായമുള്ളവരാണ്. ഒടുവിലായി 15 ദിവസം മാത്രം പ്രായമായ എവി-ഗ്രേസ് ലൂയിസും ഇന്‍ഫെക്ഷന്‍ പിടിപെട്ട് മരണപ്പെട്ടു.

2012 മുതല്‍ ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് ഈ രോഗത്തിന് എതിരായി വാക്‌സിനേഷന്‍ നല്‍കിത്തുടങ്ങുന്നതിന് മുന്‍പ് ഓരോ വര്‍ഷവും ഡസന്‍ കണക്കിന് നവജാതശിശുക്കള്‍ അസുഖം ബാധിച്ച് മരിക്കുമായിരുന്നു. ഇക്കുറി മരണങ്ങള്‍ അധികരിക്കുമെന്നാണ് രാജ്യത്തെ പ്രമുഖ പീഡിയാട്രീഷ്യന്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

വാക്‌സിനേഷന്‍ നിരക്ക് വര്‍ദ്ധിപ്പിക്കുകയാണ് നമുക്ക് ചെയ്യാന്‍ സാധിക്കുന്ന കാര്യമെന്ന് ജോയിന്റ് കമ്മിറ്റി ഓണ്‍ വാക്‌സിനേഷന്‍ & ഇമ്മ്യൂണൈസേഷന്‍ ചെയര്‍ ആന്‍ഡ്രൂ പൊള്ളാര്‍ഡ് പറഞ്ഞു. ഗര്‍ഭിണികളായ സ്ത്രീകള്‍ വാക്‌സിനെടുക്കുന്നത് കുറഞ്ഞതാണ് പകര്‍ച്ചവ്യാധിക്ക് ഇടയാക്കിയതെന്ന് യുകെഎച്ച്എസ്എ വ്യക്തമാക്കി.


  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  • ഡോക്ടര്‍മാരുടെ സമരം പൊളിയുന്നു; നാലില്‍ മൂന്ന് പേരും ജോലിക്കായി എത്തി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions