യു.കെ.വാര്‍ത്തകള്‍

നിയമാനുസൃതമല്ലാത്ത രീതിയിലുള്ള നമ്പര്‍ പ്ലേറ്റുകള്‍ക്ക് 1000 പൗണ്ട് പിഴ!

യുകെയില്‍ നിയമാനുസൃതമല്ലാത്തതോ, കേടുപാടുകള്‍ ഉള്ളതോ ആയ റെജിസ്‌ട്രേഷന്‍ പ്ലേറ്റുകള്‍ വാഹനങ്ങളില്‍ ഉപയോഗിച്ചാല്‍ കനത്ത പിഴ അടക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്. മാര്‍ച്ച് 1 മുതല്‍ പുതിയ '24' ഐഡന്റിഫയര്‍ പ്ലേറ്റുകള്‍ നിലവില്‍ വന്നതിന് പിന്നാലെയാണ് ഈ മുന്നറിയിപ്പ് വന്നിരിക്കുന്നത്. അടുത്ത നമ്പര്‍പ്ലേറ്റ് അപ്‌ഡേറ്റ് വരുന്നത് സെപ്റ്റംബറിലാണ്. അപ്പോള്‍ '74' പ്ലേറ്റുകള്‍ നിലവില്‍ വരും.

പുതിയ നമ്പര്‍ പ്ലേറ്റുകള്‍ ഇറങ്ങിയതില്‍ പിന്നെ നമ്പര്‍ പ്ലേറ്റുകള്‍ തെറ്റായ റെജിസ്‌ട്രേഷന്‍ നമ്പറുകള്‍ കാണിക്കുന്നതായ പരാതികളുടെ എണ്ണം വര്‍ദ്ധിച്ചു വന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ നിരവധി കാറുകള്‍ നിരത്തിലിറങ്ങാന്‍ കഴിയാത്ത സാഹചാര്യമാണ്. ബ്രിട്ടീഷ് നിരത്തുകളില്‍ വാഹനമോടിക്കുവാന്‍ കൃത്യമായ നമ്പര്‍ പ്ലേറ്റുകള്‍ ആവശ്യമാണ്. എന്നാല്‍, കൂടുതല്‍ കാര്‍ ഉടമകള്‍ പുതിയ നമ്പര്‍പ്ലേറ്റിനായി തിരക്ക് കൂട്ടിയതോടെ പലയിടങ്ങളിലും കേടായ നമ്പര്‍ പ്ലേറ്റുകള്‍ വിപണിയില്‍ വര്‍ദ്ധിച്ചു വരുന്നതായി പോലീസും ഡി വി എല്‍ എയും പറയുന്നു.

വാഹനങ്ങളുടെ മുന്‍പിലേയും പിന്നിലേയും പ്ലേറ്റുകള്‍ തമ്മില്‍ സമാനത പുലര്‍ത്താതിരിക്കുന്നതും, തെറ്റായ റെജിസ്‌ട്രേഷന്‍ ഉപയോഗിക്കുന്നതായുമൊക്കെ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി തങ്ങളുടെ അംഗങ്ങളില്‍ നിന്നും പരാതികള്‍ ലഭിച്ചതായി ഫ്‌ളെറ്റ് പ്രൊഫഷണല്‍സ് അസ്സോസിയേഷന്‍ ചെയര്‍മാന്‍ പോള്‍ ഹോളിക്കും സ്ഥിരീകരിക്കുന്നു. മാസങ്ങളും വര്‍ഷങ്ങളായും തെറ്റായ പ്ലേറ്റുകളുമായി കറങ്ങുന്ന കാറുകള്‍ ഉണ്ടെന്നാണ് ലഭ്യമായ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വാഹനങ്ങളില്‍ കൃത്യമായി നമ്പര്‍പ്ലേറ്റുകള്‍ ഘടിപ്പിച്ചില്ലെങ്കില്‍ 1000 പൗണ്ട് വരെ പിഴ അടക്കേണ്ടാതായി വരും. മാത്രമല്ല, കൃത്യമായ രീതിയില്‍ നമ്പര്‍പ്ലേറ്റ് പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ എം ഒ ടി ടെസ്റ്റില്‍ പരാജയപ്പെടാനും ഇടയുണ്ട്. പലപ്പോഴും നിര്‍മ്മാതാക്കളോ ഡീലര്‍മാരോ ആയിരിക്കും ഈ പിഴവുകള്‍ക്ക് കാരണക്കാര്‍.

നിലവിലെ വെഹിക്കിള്‍ റെജിസ്‌ട്രേഷന്‍ നമ്പറില്‍ രണ്ട് അക്ഷരങ്ങള്‍ ഉണ്ടായിരിക്കും. അത് വാഹനം ആദ്യമായി റെജിസ്റ്റര്‍ ചെയ്ത സ്ഥലത്തെ സൂചിപ്പിക്കുന്ന അക്ഷരങ്ങളാണ്. പിന്നെ അത് ഇഷ്യു ചെയ്തത് എവിടെ എന്ന് സൂചിപ്പിക്കുന്ന രണ്ട് സംഖ്യകള്‍ ഉണ്ടായിരിക്കും. പിന്നെ ക്രമരഹിതമായി തിരഞ്ഞെടുക്കുന്ന മൂന്ന് കഷരങ്ങളും.


യു കെയില്‍ നമ്പര്‍ പ്ലേറ്റുകള്‍ക്കും ചില മാനദണ്ഡങ്ങള്‍ ഉണ്ട്. റിഫ്‌ളക്ഷന്‍ സാധ്യമാക്കുന്ന വസ്തുകൊണ്ടായിരിക്കണം അവ നിര്‍മ്മിച്ചിരിക്കുന്നത്. മുന്‍പിലത്തെ ബോര്‍ഡില്‍ വെളൂത്ത പശ്ചാത്തലത്തില്‍ കറുത്ത അക്ഷരങ്ങളും അക്കങ്ങളും ആയിരിക്കണം. അതേസമയം, പുറകിലെ പ്ലേറ്റില്‍ മഞ്ഞ പശ്ചാത്തലത്തില്‍ കറുത്ത അക്കങ്ങളും അക്ഷരങ്ങളും ആയിരിക്കണം. മാത്രമല്ല, അക്ഷരങ്ങള്‍ ചാള്‍സ് റൈറ്റ് 2001 ടൈപ്പ്‌ഫേസും ആയിരിക്കണം.

  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  • ഡോക്ടര്‍മാരുടെ സമരം പൊളിയുന്നു; നാലില്‍ മൂന്ന് പേരും ജോലിക്കായി എത്തി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions