ഇമിഗ്രേഷന്‍

ഗ്രാജുവേറ്റ് വിസ റൂട്ടുകള്‍ സംബന്ധിച്ച റിവ്യൂ റിപ്പോര്‍ട്ട് വരുന്നു; സ്റ്റഡി വിസ നിയന്ത്രണം കടുപ്പിക്കുമോ?

ഇമിഗ്രേഷന്‍ കണക്കുകള്‍ നിയന്ത്രിച്ചെടുക്കാന്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ വിസകള്‍ക്ക് മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന നടപടികള്‍ നടന്നുവരുകയാണ്. ഗ്രാജുവേറ്റ് വിസ റൂട്ടുകള്‍ സംബന്ധിച്ച റിവ്യൂ റിപ്പോര്‍ട്ട് ഹോം സെക്രട്ടറിയുടെ മേശപ്പുറത്തേയ്‌ക്ക്‌ വരുമ്പോള്‍ യൂണിവേഴ്‌സിറ്റികള്‍ കടുത്ത ആശങ്കയിലാണ്. അന്താരാഷ്ട്ര വിദ്യാര്‍ത്ഥി വിസകളിലെ നിയന്ത്രണങ്ങളുമായി മുന്നോട്ട് പോയാല്‍ യൂണിവേഴ്‌സിറ്റികള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴുമെന്നും, ബ്രിട്ടന്റെ സാമ്പത്തിക തിരിച്ചുവരവിനെ സാരമായി ബാധിക്കുമെന്നും സീനിയര്‍ ടോറികള്‍ ഓര്‍മ്മപ്പെടുത്തുന്നു.

വിസകളുടെ എണ്ണം കുറയ്ക്കാനുള്ള നടപടികള്‍ ആഴ്ചകള്‍ മാത്രം അകലെയാണെന്ന് വൈസ് ചാന്‍സലര്‍മാര്‍ കരുതുന്നു. യുകെയിലേക്ക് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്ന വിസകള്‍ സംബന്ധിച്ച് അടിയന്തര പരിശോധന നടത്താന്‍ ഇമിഗ്രേഷന്‍ ഉപദേശകരോട് മന്ത്രിമാര്‍ ഉത്തരവ് നല്‍കിയ പശ്ചാത്തലത്തിലാണ് ആശങ്ക ഉയരുന്നത്. ഈ റിപ്പോര്‍ട്ട് ഹോം സെക്രട്ടറി ജെയിംസ് ക്ലെവര്‍ലിക്ക് അടുത്ത ആഴ്ച ലഭിക്കും.

എന്നാല്‍ വിസകളില്‍ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ സ്വാധീനമുള്ള നേതാക്കളെ ആശങ്കപ്പെടുത്തുന്നുണ്ട്. വിദേശ വരുമാനത്തെ ആശ്രയിക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ നിയന്ത്രണങ്ങളില്‍ കടുത്ത തിരിച്ചടി നേരിടുന്നുണ്ട്.

ഗ്രാജുവേറ്റ് റൂട്ട് വിസകള്‍ സംബന്ധിച്ച് റിവ്യൂ നടത്താനാണ് മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ വിസയില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പഠനശേഷം രണ്ട് മുതല്‍ മൂന്ന് വര്‍ഷം വരെ തുടരാം. രാജ്യത്ത് തങ്ങാനുള്ള അവകാശമാണോ, അതോ പഠിക്കാനുള്ള താല്‍പര്യമാണോ സ്റ്റഡി വിസകളുടെ ഡിമാന്‍ഡിന് പിന്നിലെന്ന് കണ്ടെത്താനാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

ചൊവ്വാഴ്ച നടക്കുന്ന മൈഗ്രേഷന്‍ അഡ്വൈസിംഗ് കമ്മിറ്റി മീറ്റിങ്ങില്‍ പാര്‍ട്ട് സ്റ്റഡി വര്‍ക്ക് വിസകള്‍ നിര്‍ത്തലാക്കുമെന്ന സൂചനകളാണ് പുറത്തു വരുന്നത്. പാര്‍ട്ട് സ്റ്റഡി വര്‍ക്ക് വിസ റദ്ദാക്കിയാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ നിന്ന് യുകെയില്‍ പഠിക്കാന്‍ എത്തിയവര്‍ക്ക് വന്‍ തിരിച്ചടിയാവും.

മൈഗ്രേഷന്‍ അഡ്വൈസിങ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട അവസാന തീയതിയാണ് മെയ് 14. നിലവിലെ കണക്കുകള്‍ അനുസരിച്ച് വിദേശ വിദ്യാര്‍ഥികള്‍ 32 ശതമാനം പേര്‍ മാത്രമാണ് വിസ ലഭിക്കാനുള്ള പരിധിക്ക് മുകളില്‍ കഴിഞ്ഞ വര്‍ഷം ശമ്പളം നേടിയത് . 2023 മുതല്‍ 1.20 ലക്ഷം വിദ്യാര്‍ഥികളാണ് സ്റ്റുഡന്‍സ് വിസയില്‍ യുകെയില്‍ എത്തിയത്. യുകെയിലേയ്ക്ക് ഉള്ള കുടിയേറ്റം കുറയ്ക്കുന്നതിനായാണ് പാര്‍ട്ട് സ്റ്റഡി വിസ റദ്ദാക്കാനുള്ള നിര്‍ദ്ദേശം എടുക്കുന്നത്.

നേരത്തെ വിദ്യാര്‍ത്ഥികളുടെയും കെയര്‍ വര്‍ക്കര്‍മാരുടെയും ആശ്രിത വിസ നിര്‍ത്തലാക്കിയിരുന്നു. ഗവേഷണം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ഇനി ആശ്രിതരെ കൊണ്ടുവരാന്‍ കഴിയൂ.

  • യുകെ വിട്ടത് 74,000 ഇന്ത്യക്കാര്‍; നെറ്റ് മൈഗ്രേഷന്‍ 80% താഴ്ന്നു; സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലും ഇടിവ്
  • ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍: 50,000 നഴ്‌സുമാര്‍ നാടുവിടുമെന്ന് ആര്‍സിഎന്‍
  • വിസ നിയമങ്ങളിലെ മാറ്റങ്ങള്‍ പ്രാബല്യത്തില്‍; വിദേശ വിദ്യാര്‍ത്ഥി അപേക്ഷകര്‍ക്ക് അക്കൗണ്ടില്‍ കൂടുതല്‍ തുക കാണിക്കേണ്ടിവരും
  • യുകെ വിസ വേണമെങ്കില്‍ ഇംഗ്ലീഷ് 'പരീക്ഷ' കടമ്പ
  • കുടിയേറ്റക്കാരില്‍ പകുതി സ്റ്റുഡന്റ് വിസക്കാര്‍; വര്‍ക്ക് പെര്‍മിറ്റുകാരും കുറഞ്ഞു
  • ഇമിഗ്രേഷന്‍ നിയന്ത്രണം: സ്‌കില്‍ഡ് വര്‍ക്കേഴ്‌സായ ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകും
  • വിസ ഫീസ് കുത്തനെ കൂടി; വിദേശ വിദഗ്ധര്‍ കൈയൊഴിഞ്ഞു, കാന്‍സര്‍ റിസേര്‍ച്ച് പ്രതിസന്ധിയില്‍
  • ഇമിഗ്രേഷന്‍ നിയമമാറ്റങ്ങള്‍: ഹെല്‍ത്ത് & കെയര്‍ വര്‍ക്കര്‍ വിസ അപേക്ഷകള്‍ കുത്തനെ ഇടിഞ്ഞു
  • ഇംഗ്ലണ്ടിലെ മലയാളികളടക്കമുള്ള വിദ്യാര്‍ഥികളുടെ ഫീസ് കുതിക്കും
  • ഇംഗ്ലണ്ടിലും വെയില്‍സിലും ട്യൂഷന്‍ ഫീസ് കുത്തനെ കൂട്ടി; വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ബാധ്യതയാകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions