സമ്മര്‍, വിന്റര്‍ സീസണുകളിലെ വ്യത്യാസം മുതലാക്കി എനര്‍ജി കമ്പനികള്‍ കൈയില്‍ വച്ചിരിക്കുന്നത് വന്‍ തുക. ഉപഭോക്താക്കളുടെ ക്രെഡിറ്റ് ബാലന്‍സുകളില്‍ നടപടി സ്വീകരിക്കാതെ എനര്‍ജി സപ്ലയര്‍മാര്‍ ഈ തുക കൈക്കലാക്കി വെയ്ക്കുകയാണ്. കഴിഞ്ഞ വര്‍ഷം എനര്‍ജി വമ്പന്‍മാര്‍ ഏകദേശം 3.7 ബില്ല്യണ്‍ പൗണ്ട് ഈ വിധം കൈയില്‍ വെച്ചിട്ടുള്ളതായി ഓഫ്‌ജെം ഡാറ്റ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ഇത് മൂലം പലിശ ഇനത്തില്‍ 148 മില്ല്യണ്‍ പൗണ്ടാണ് യുകെയിലെ എനര്‍ജി ഉപഭോക്താക്കള്‍ക്ക് നഷ്ടമായത്. 2023-ല്‍ ശരാശരി കുടുംബങ്ങളുടെ ക്രെഡിറ്റ് ബാലന്‍സ് 252 പൗണ്ടായിരുന്നു. ഈ പണം ബാങ്കിലിട്ടാല്‍ 10.08 പൗണ്ട് വരുമാനം ലഭിക്കുമായിരുന്നു. ക്രെഡിറ്റ് കാര്‍ഡ് പോലുള്ളവയെ ആശ്രയിച്ച് ജീവിതച്ചെലവ് നീക്കുന്നവര്‍ക്ക് ഈ പണം പ്രയോജനം ചെയ്യും.
ഡയറക്ട് ഡെബിറ്റ് വഴിയാണ് ഉപഭോക്താക്കള്‍ പൊതുവെ എനര്‍ജി ബില്‍ നല്‍കുന്നത്. 141 പൗണ്ട് വീതമാണ് ശരാശരി ഓരോരുത്തരും അടയ്ക്കുന്നത്. അതേസമയം എനര്‍ജി ഉപയോഗത്തില്‍ സീസണ്‍ വ്യത്യാസം രേഖപ്പെടുത്തും. സമ്മര്‍ മാസങ്ങളില്‍ കുടുംബങ്ങള്‍ക്ക് എനര്‍ജി ഉപയോഗം കുറയുകയും, ക്രെഡിറ്റ് ഉയരുകയും ചെയ്യും. ഈ ക്രെഡിറ്റ് വിന്റര്‍ മാസങ്ങളില്‍ ഉപയോഗിക്കുകയാണ് ചെയ്യുക.
എന്നാല്‍ വലിയ ക്രെഡിറ്റ് ബാലന്‍സ് ഉള്ളവര്‍ റീഫണ്ട് വാങ്ങുകയാണ് വേണ്ടതെന്ന് വിദഗ്ധര്‍ പറയുന്നു. ഇതുവഴി കടം കുറയ്ക്കാനും, പലിശ നേടാനും സാധിക്കുമെന്നാണ് ഉപദേശം. മേയ് മാസത്തിലെ ക്രെഡിറ്റ് ബാലന്‍സ് ഓരോ മാസവും അടയ്ക്കുന്ന തുകയും മൂന്നില്‍ രണ്ട് വരുമെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. ഈ തുക റീഫണ്ട് ചെയ്യാനോ, അല്ലെങ്കില്‍ ഡയറക്ട് ഡെബിറ്റ് കുറച്ച് നല്‍കാന്‍ എനര്‍ജി സപ്ലയറോട് ആവശ്യപ്പെടുകയോ ചെയ്യാം.