സിനിമ

തമിഴ്‌നാട്ടില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ വിജയ്‌യുടെ 'തമിഴക വെട്രി കഴകം'

തമിഴ്‌നാട്ടിലെ നടന്‍ വിജയിയുടെ നേതൃത്വത്തിലുള്ള ‘തമിഴക വെട്രി കഴകം’ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ജോസഫ് വിജയ് പാര്‍ട്ടി പ്രസിഡന്റായും. ആനന്ദ് എന്ന മുനുസാമി (ജന.സെക്ര), വെങ്കട്ടരമണന്‍ (ട്രഷറര്‍), രാജശേഖര്‍ (ആസ്ഥാന സെക്രട്ടറി), താഹിറ (ജോ. പ്രചാരണ വിഭാഗം സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

2024 ഫെബ്രുവരി രണ്ടിനാണ് വിജയ് പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്. തുടര്‍ന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് രജിസ്‌ട്രേഷന്‍ അപേക്ഷ നല്‍കി. 2026 തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് വിജയുടെ നീക്കം.

രണ്ടുമാസം മുമ്പ് പാര്‍ട്ടി അംഗത്വ വിതരണം ആരംഭിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു മുന്നണിയുടെയും ഭാഗമാകാതെ ഒറ്റയ്ക്ക് മത്സരിക്കാനാണ് വിജയ് ശ്രമിക്കുന്നത്. ഫാന്‍സ് അസോസിയേഷനുകള്‍ വിജയിക്കായി വന്‍ പ്രചരണമാണ് തമിഴ്‌നാട്ടില്‍ നടത്തുന്നത്.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും പിന്തുണയില്ലെന്ന് വിജയ് അറിയിച്ചിരുന്നു. പാര്‍ട്ടി പ്രഥമ സംസ്ഥാന സമ്മേളനം വിജയ്‌യുടെ പിറന്നാള്‍ ദിനത്തില്‍ സംഘടിപ്പിക്കാനാണ് തീരുമാനം.

  • ഐഎഫ്എഫ്കെയിലും ആറ് ചിത്രങ്ങള്‍ക്ക് വിലക്ക്
  • പ്രീതിയും താനും വിവാഹമോചിതരായെന്ന് നടന്‍ ഷിജു
  • തിരക്കഥ മോഷണം: മേജര്‍ രവി 30 ലക്ഷം രൂപ റെജി മാത്യുവിന് നല്‍കണം
  • പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; ചലച്ചിത്ര അക്കാദമിക്ക് പൊലീസ് നോട്ടീസ് നല്‍കും
  • ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി- ഭാഗ്യലക്ഷ്മി
  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  • 'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
  • ഗര്‍ഭിണികളും കുട്ടികളും പങ്കെടുക്കരുത്; കര്‍ശന നിബന്ധനകളോടെ വിജയ്‌യുടെ പൊതുയോഗത്തിന് അനുമതി
  • ലാല്‍ ജോസിന്റെ നേതൃത്വത്തില്‍ കലാഭവന്‍ ലണ്ടന്‍, ലണ്ടനില്‍ ആക്റ്റിംഗ് & ഫിലിം മേക്കിങ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions