സിനിമ

വിവാഹ വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെന്ന് യുവാവ്; മറുപടിയുമായി സീരിയല്‍ താരം



സീരിയല്‍ നടിയും ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്ലുവന്‍സറും സോഷ്യല്‍ മീഡിയ താരവുമായ ആര്യ അനിലിനെതിരെ ആരോപണവുമായി യുവാവ് രംഗത്തുവന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ നിറസാന്നിധ്യമായ ആര്യ ഇപ്പോള്‍ പങ്കിട്ട ഒരു പോസ്റ്റ് ശ്രദ്ധ നേടുകയാണ്. താരത്തിനെതിരെ രഞ്ജിത്ത് കൃഷ്ണന്‍ എന്ന വ്യക്തി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയാണ് ആര്യ കുറിച്ചിരിക്കുന്നത്. താനും ആര്യയും തമ്മില്‍ പ്രണയത്തിലായിരുന്നെന്നും വിവാഹ വാഗ്ദാനം നല്‍കി ആര്യയും കുടുംബവും ലക്ഷങ്ങള്‍ തട്ടിയെന്നാണ് രഞ്ജിത്ത് ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. അതിനുള്ള മറുപടിയാണ് ആര്യ കുറിച്ചിരിക്കുന്നത്.

'ഹലോ ഫാമിലി, എന്നെ ഒരുപാട് സ്നേഹിക്കുകയും, ഞാന്‍ ഈ നിലയില്‍ എത്താന്‍ എന്റെ കൂടെ നിന്നവര്‍ക്കും വേണ്ടിയാണ് ഈ പോസ്റ്റ്. ഈ കഴിഞ്ഞ നാല് വര്‍ഷമായി ഞാന്‍ ശരത്തേട്ടനുമായി എന്‍ഗേജ്ഡ് ആണ് എന്നും ആ വ്യക്തിയെ തന്നെയാണ് വിവാഹം ചെയ്തത് എന്നും എന്നെ ഫോളോ ചെയ്യുന്ന എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഈ നാല് വര്‍ഷത്തിനിടയില്‍ നടന്ന എന്റെ വിവാഹ നിശ്ചയം, വിവാഹം എല്ലാം തന്നെ പബ്ലിക് ആയി എല്ലാവരെയും അറിയിച്ചു നടത്തിയ ചടങ്ങുകളാണ്. ആ സമയത്ത് ഒന്നും തന്നെ എനിക്കെതിരെ ഉന്നയിക്കാത്ത ആരോപണങ്ങളാണ് എന്നെയും എന്റെ കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി ഇപ്പോള്‍ നടത്തിയിരിക്കുന്നത്.

സന്തോഷകരമായി പോകുന്ന എന്റെ ഈ ജീവിതത്തെ ടാര്‍ഗറ്റ് ചെയ്തുകൊണ്ട് ഇപ്പോള്‍ എനിക്കെതിരെ ഫെയ്‌ക്ക് അലിഗേഷന്‍ നടത്തിയിരിക്കുന്ന രഞ്ജിത്ത് കൃഷ്ണന്‍ എന്ന വ്യക്തി എന്റെ അച്ഛനുമായി സാമ്പത്തിക ഇടപാടില്‍ ശത്രുതയുള്ള വ്യക്തിയാണ്. അതിന്റെ പേരില്‍ എന്നെ അപകീര്‍ത്തിപ്പെടുത്തുവാന്‍ ആണ് അയാള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ആര്‍ട്ടിസ്റ്റും ഇന്‍ഫ്ലുവന്‍സറും ആയ എനിക്കെതിരെ ഇത്തരത്തില്‍ ഒരു ഫേക്ക് എലിഗേഷന്‍ നടത്തിയാല്‍ അത് എത്രത്തോളം ആളുകളിലേക്ക് എത്തുമെന്ന വ്യക്തമായ പ്ലാനിങ് ഓടുകൂടിയാണ് ഇത് ചെയ്തിരിക്കുന്നത്.

മുഖം പോലും കാണിക്കാതെ ഇപ്പോള്‍ അയാള്‍ പറയുന്ന കാര്യങ്ങളില്‍ ഒന്നും തന്നെ വ്യക്തതയോ വാസ്തവമോ ഇല്ല. തെളിവുകള്‍ ഉണ്ടെന്ന് പറയുന്നതല്ലാതെ ഒന്നും തന്നെ പുറത്തു കാണിച്ചിട്ടില്ല. രഞ്ജിത്ത് കൃഷ്ണന്‍ എന്ന വ്യക്തി പുറത്തുവിട്ട വീഡിയോയിക്കുള്ള എന്റെ പ്രതികരണം മാത്രമാണ് ഇത്. എന്നെ സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി ഇങ്ങനെ ഒരു ക്ലാരിഫിക്കേഷന്‍ ഉടന്‍ തരണം എന്ന് എനിക്ക് തോന്നി. ഞാന്‍ ഇനിയും ക്ലിയര്‍ എവിഡന്‍സുകളും ക്ലാരിഫിക്കേഷനും ആയി വരുന്നതാണ്...' ആര്യ കുറിച്ചു.


  • ഐഎഫ്എഫ്കെയിലും ആറ് ചിത്രങ്ങള്‍ക്ക് വിലക്ക്
  • പ്രീതിയും താനും വിവാഹമോചിതരായെന്ന് നടന്‍ ഷിജു
  • തിരക്കഥ മോഷണം: മേജര്‍ രവി 30 ലക്ഷം രൂപ റെജി മാത്യുവിന് നല്‍കണം
  • പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; ചലച്ചിത്ര അക്കാദമിക്ക് പൊലീസ് നോട്ടീസ് നല്‍കും
  • ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി- ഭാഗ്യലക്ഷ്മി
  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  • 'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
  • ഗര്‍ഭിണികളും കുട്ടികളും പങ്കെടുക്കരുത്; കര്‍ശന നിബന്ധനകളോടെ വിജയ്‌യുടെ പൊതുയോഗത്തിന് അനുമതി
  • ലാല്‍ ജോസിന്റെ നേതൃത്വത്തില്‍ കലാഭവന്‍ ലണ്ടന്‍, ലണ്ടനില്‍ ആക്റ്റിംഗ് & ഫിലിം മേക്കിങ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions