യു.കെ.വാര്‍ത്തകള്‍

യുകെയിലെ സ്വകാര്യ മേഖലയില്‍ അടുത്തവര്‍ഷം ശമ്പള വര്‍ധന 4 ശതമാനം

യുകെയിലെ സ്വകാര്യ മേഖലയിലെ തൊഴില്‍ ഉടമകള്‍ അടുത്തവര്‍ഷം 4 ശതമാനം ശമ്പള വര്‍ധനവ് നല്‍കാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. ഇത് നേരത്തെയുള്ള ശമ്പള വര്‍ധനവിന്റെ അതെ നിരക്കാണ്. എന്നാല്‍ നാല് ശതമാനം ശമ്പള വര്‍ധനവ് എന്നത് സമീപകാലത്തെ പണപ്പെരുപ്പവും ജീവിത ചിലവ് വര്‍ധനവും കണക്കിലെടുത്താല്‍ വളരെ കുറവാണെന്ന അഭിപ്രായമാണ് ഉയര്‍ന്നു വന്നിരിക്കുന്നത്.

ചാര്‍ട്ടേഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്‌സണല്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ആണ് ഈ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. അവരുടെ കണക്കുകള്‍ പ്രകാരം പൊതുമേഖലയിലെ ശമ്പള വര്‍ധനവ് 3 ശതമാനം മാത്രമാണ്. രാജ്യത്തെ ഉല്‍പ്പാദന ക്ഷമത കാര്യമായി ഉയര്‍ന്നില്ലെങ്കില്‍ വേതന വര്‍ധനവ് കാര്യമായി കുറയുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് ജൂണില്‍ കുറച്ചേക്കാമെന്ന സൂചനകള്‍ നല്‍കിയിരുന്നു. അതോടൊപ്പ രാജ്യം സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് പുറത്തു വന്നതായുള്ള കണക്കുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നിരുന്നു. ഇത്തരം കാര്യങ്ങള്‍ രാജ്യത്തെ സ്വകാര്യമേഖലയിലെ വേതന വര്‍ധനവിന്റെ കാര്യത്തില്‍ പ്രതിഫലിക്കുന്നില്ലെന്നാണ് നിരീക്ഷണം.

പൊതുമേഖലയില്‍ മൂന്നു ശതമാനം വേതന വര്‍ധന മാത്രമാണ് മുന്നോട്ടു വച്ചിരിക്കുന്നത്. ഇതാണ് സ്വകാര്യ മേഖലയ്ക്കും തിരിച്ചടിയായിരിക്കുന്നത്.

രാജ്യം സാമ്പത്തിക വളര്‍ച്ചയില്‍ സ്ഥിരത കൈവരിക്കുന്നതിനൊപ്പം തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട വേതനം കൂട്ടണമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനായ ജെയിംസ് കൊക്കറ്റ് പറഞ്ഞു . പണപ്പെരുപ്പം കുറയുകയും ഉത്പാദനക്ഷമത ഉയരുകയും ചെയ്യുന്ന സാഹചര്യം വന്നാല്‍ സ്വകാര്യ മേഖലയിലും പൊതുമേഖലയിലും കൂടുതല്‍ മെച്ചപ്പെട്ട വേതനം ലഭ്യമാക്കണമെന്ന ആവശ്യമാണ് ശക്തമായി ഉയര്‍ന്നു വരുന്നത്.

  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  • ഡോക്ടര്‍മാരുടെ സമരം പൊളിയുന്നു; നാലില്‍ മൂന്ന് പേരും ജോലിക്കായി എത്തി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions