ഇമിഗ്രേഷന്‍

ഗ്രാജുവേറ്റ് വിസ റൂട്ടുകള്‍ തുടരും; ഇന്ത്യക്കാര്‍ക്ക് ആശ്വാസിക്കാം

യുകെയുടെ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ പ്രോഗ്രാം തുടരണമെന്ന് നിര്‍ദ്ദേശിച്ച് ഹോം ഓഫീസ് ചുമതലപ്പെടുത്തിയ മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി. ഇന്ത്യക്കാര്‍ പ്രധാനമായും ആശ്രയിക്കുന്ന ഈ റൂട്ട് യുകെ യൂണിവേഴ്‌സിറ്റികളെ സാമ്പത്തിക ബാധ്യതയില്‍ നിന്നും കരകയറ്റുകയും, ഗവേഷണ സാധ്യതകള്‍ വികസിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കി.

2021 ജൂലൈയില്‍ ആരംഭിച്ച ഗ്രാജുവേറ്റ് റൂട്ട് വിസ പഠനശേഷം രണ്ട് വര്‍ഷത്തേക്ക് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് യുകെയില്‍ തുടര്‍ന്ന് ജോലി ചെയ്യാന്‍ അവസരം നല്‍കുന്നുണ്ട്. എന്നാല്‍ ഈ പ്രോഗ്രാം റിവ്യൂ ചെയ്യാന്‍ തീരുമാനിച്ചത് മുതല്‍ വലിയ ആശങ്ക പടര്‍ന്നിരുന്നു. പദ്ധതി അനിശ്ചിതത്വത്തിലായതോടെ യുകെ യൂണിവേഴ്‌സിറ്റികളിലേക്കുള്ള അപേക്ഷകളും കുറഞ്ഞിരുന്നു.

മികച്ച അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ വിസാ പ്രോഗ്രാം തുടരണമെന്നാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. 40 ശതമാനത്തിലേറെ ഗ്രാജുവേറ്റ് വിസകളും ഇന്ത്യക്കാര്‍ക്കാണ് ലഭിക്കുന്നത്. മുന്‍പ് നടപ്പാക്കിയ നിയന്ത്രണങ്ങള്‍ ഫലം കാണുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചു.

2024 ജനുവരിയില്‍ മാസ്‌റ്റേഴ്‌സ് പ്രോഗ്രാമില്‍ ചേരുന്നവര്‍ക്ക് ഡിപ്പന്‍ഡന്റ്‌സിനെ കൊണ്ടുവരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത് മുതല്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ വരവ് കുറഞ്ഞിട്ടുണ്ട്. 2024 സെപ്റ്റംബര്‍ വരെ വിദ്യാര്‍ത്ഥികളുടെ ഡെപ്പോസിറ്റില്‍ 63% കുറവ് വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ കൂടുതല്‍ പരിഷ്‌കാരം വേണ്ടെന്നാണ് എംഎസി ചൂണ്ടിക്കാണിക്കുന്നത്.

ഹോം സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി രാജ്യത്തിന്റെ വിസാ സിസ്റ്റത്തില്‍ കാര്യമായ പരിഷ്‌കാരങ്ങളാണ് അടുത്തിടെ പ്രഖ്യാപിച്ചത്. വന്‍തോതില്‍ നെറ്റ് മൈഗ്രേഷന്‍ വര്‍ദ്ധിച്ചതോടെയാണ് നിയമപരമായ ഇമിഗ്രേഷന് മേലും നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എന്നാല്‍ പ്രതീക്ഷിച്ചതിലും വലിയ പ്രത്യാഘാതം സൃഷ്ടിച്ച് കൊണ്ട് ബ്രിട്ടനില്‍ ജോലി ചെയ്യുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വലിയ കുറവ് നേരിടുമെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ഹോം സെക്രട്ടറി പ്രഖ്യാപിച്ച മാറ്റങ്ങള്‍ മൂലം ജോലി ചെയ്യാന്‍ കഴിയുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം 70,000-ല്‍ നിന്നും 26,000-ലേക്ക് ചുരുങ്ങുമെന്ന് ഹോം ഓഫീസിന്റെ മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി പറഞ്ഞു. അടുത്തിടെ പ്രഖ്യാപിച്ച പരിഷ്‌കാരങ്ങള്‍ മൂലം ഭൂരിപക്ഷം പോസ്റ്റ്ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥികള്‍ക്കും കുടുംബാംഗങ്ങളെ യുകെയിലേക്ക് കൊണ്ടുവരുന്നതിന് നിരോധനം വന്നിരുന്നു. കൂടാതെ സ്‌കില്‍ഡ് വര്‍ക്കര്‍ വിസയുടെ സാലറി പരിധി ഉയര്‍ത്തിയതും ചില വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായി.

അതുകൊണ്ടു നിലവിലെ പരിഷ്‌കാരങ്ങള്‍ ഫലപ്രദമാകുന്ന സാഹചര്യത്തില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം രണ്ട് വര്‍ഷം വരെ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ചെയ്യാന്‍ അവസരം നല്‍കുന്ന ഗ്രാജുവേറ്റ് വിസാ റൂട്ടില്‍ മാറ്റങ്ങള്‍ ആവശ്യമില്ലെന്നാണ് എംഎസി പാനല്‍ നിര്‍ദ്ദേശിച്ചത്. ഗ്രാജുവേറ്റ് വിസ വ്യാപകമായ ചൂഷണത്തിന് വിധേയമാകുന്നതിന് തെളിവുകളില്ല. എന്നിരുന്നാലും വിദേശ വിദ്യാര്‍ത്ഥികള്‍ ചൂഷണത്തിന് വിധേയരാകുന്നുവെന്നും, ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളിലേക്ക് റിക്രൂട്ട് ചെയ്യുന്ന ഏജന്‍സികളാണ് ഇതിന് കാരണമെന്നും എംഎസി വ്യക്തമാക്കി. ഇക്കാര്യത്തില്‍ കര്‍ശനമായ നിലപാട് വേണമെന്ന് പാനല്‍ ആവശ്യപ്പെട്ടു.

പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പഠനശേഷം രണ്ട് മുതല്‍ മൂന്ന് വര്‍ഷം വരെ തുടരാം. നിലവിലെ കണക്കുകള്‍ അനുസരിച്ച് വിദേശ വിദ്യാര്‍ഥികള്‍ 32 ശതമാനം പേര്‍ മാത്രമാണ് വിസ ലഭിക്കാനുള്ള പരിധിക്ക് മുകളില്‍ കഴിഞ്ഞ വര്‍ഷം ശമ്പളം നേടിയത് . 2023 മുതല്‍ 1.20 ലക്ഷം വിദ്യാര്‍ഥികളാണ് സ്റ്റുഡന്‍സ് വിസയില്‍ യുകെയില്‍ എത്തിയത്. യുകെയിലേയ്ക്ക് ഉള്ള കുടിയേറ്റം കുറയ്ക്കുന്നതിനായാണ് പാര്‍ട്ട് സ്റ്റഡി വിസ റദ്ദാക്കാനുള്ള നിര്‍ദ്ദേശം വന്നത്.

നേരത്തെ വിദ്യാര്‍ത്ഥികളുടെയും കെയര്‍ വര്‍ക്കര്‍മാരുടെയും ആശ്രിത വിസ നിര്‍ത്തലാക്കിയിരുന്നു. ഗവേഷണം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ഇനി ആശ്രിതരെ കൊണ്ടുവരാന്‍ കഴിയൂ.

  • യുകെ വിട്ടത് 74,000 ഇന്ത്യക്കാര്‍; നെറ്റ് മൈഗ്രേഷന്‍ 80% താഴ്ന്നു; സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലും ഇടിവ്
  • ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍: 50,000 നഴ്‌സുമാര്‍ നാടുവിടുമെന്ന് ആര്‍സിഎന്‍
  • വിസ നിയമങ്ങളിലെ മാറ്റങ്ങള്‍ പ്രാബല്യത്തില്‍; വിദേശ വിദ്യാര്‍ത്ഥി അപേക്ഷകര്‍ക്ക് അക്കൗണ്ടില്‍ കൂടുതല്‍ തുക കാണിക്കേണ്ടിവരും
  • യുകെ വിസ വേണമെങ്കില്‍ ഇംഗ്ലീഷ് 'പരീക്ഷ' കടമ്പ
  • കുടിയേറ്റക്കാരില്‍ പകുതി സ്റ്റുഡന്റ് വിസക്കാര്‍; വര്‍ക്ക് പെര്‍മിറ്റുകാരും കുറഞ്ഞു
  • ഇമിഗ്രേഷന്‍ നിയന്ത്രണം: സ്‌കില്‍ഡ് വര്‍ക്കേഴ്‌സായ ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകും
  • വിസ ഫീസ് കുത്തനെ കൂടി; വിദേശ വിദഗ്ധര്‍ കൈയൊഴിഞ്ഞു, കാന്‍സര്‍ റിസേര്‍ച്ച് പ്രതിസന്ധിയില്‍
  • ഇമിഗ്രേഷന്‍ നിയമമാറ്റങ്ങള്‍: ഹെല്‍ത്ത് & കെയര്‍ വര്‍ക്കര്‍ വിസ അപേക്ഷകള്‍ കുത്തനെ ഇടിഞ്ഞു
  • ഇംഗ്ലണ്ടിലെ മലയാളികളടക്കമുള്ള വിദ്യാര്‍ഥികളുടെ ഫീസ് കുതിക്കും
  • ഇംഗ്ലണ്ടിലും വെയില്‍സിലും ട്യൂഷന്‍ ഫീസ് കുത്തനെ കൂട്ടി; വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ബാധ്യതയാകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions