വാടകക്കാരുടെ അവകാശങ്ങള്‍ ശക്തിപ്പെടുത്താതിരിക്കാന്‍ ലാന്‍ഡ്‌ലോര്‍ഡ്‌സ് പാര്‍ലമെന്റിനോട് വിലപേശുന്നതായി കുറ്റപ്പെടുത്തല്‍. വീടുകള്‍ വില്‍ക്കുമെന്ന് ഭീഷണി മുഴക്കിയാണ് ലാന്‍ഡ്‌ലോര്‍ഡ്‌സ് പാര്‍ലമെന്റിനെ നിയമമാക്കി മാറ്റുന്നതിന് തടസ്സം നില്‍ക്കുന്നത്.
വിവാദമായ റെന്റേഴ്‌സ് റിഫോം ബില്‍ ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ രണ്ടാം അവതരണത്തിനായി എത്തുമ്പോഴാണ് ലാന്‍ഡ്‌ലോര്‍ഡ്‌സ് ഗ്രൂപ്പുകള്‍ നിലപാട് കടുപ്പിക്കുന്നത്. പ്രൈവറ്റ് മേഖലയില്‍ സപ്ലൈ പ്രതിസന്ധി ഉടലെടുക്കുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്.
2023-ലെ അവസാന ആറ് മാസങ്ങളില്‍ ഹോംലെസ് പ്രിവന്‍ഷന്‍ സപ്പോര്‍ട്ട് ആവശ്യമായി വന്ന 45% ആളുകളും പറഞ്ഞത് പ്രോപ്പര്‍ട്ടി ഉടമകള്‍ വില്‍ക്കാന്‍ ഒരുങ്ങുന്നുവെന്നാണ്. പ്രോപ്പര്‍ട്ടി റീ-ലെറ്റ് ചെയ്യാന്‍ ഒരുങ്ങുന്നുവെന്ന കാരണത്തിന്റെ ഇരട്ടി ആളുകളാണ് ഈ കാരണം ഉന്നയിച്ചത്.
മഹാമാരിക്ക് മുന്‍പുള്ള നിലയിലേക്ക് വാടക വീടുകളുടെ ലഭ്യത ഉയരണമെങ്കില്‍ 50,000 റെന്റര്‍ പ്രോപ്പര്‍ട്ടികളുടെ ആവശ്യം ഉണ്ടെന്നാണ് റൈറ്റ്മൂവ് ഡാറ്റ പറയുന്നത്. വിപണിയില്‍ തുടരാന്‍ ലാന്‍ഡ്‌ലോര്‍ഡ്‌സിന് ആത്മവിശ്വാസം വേണമെന്നാണ് എന്‍ആര്‍എല്‍എ ചൂണ്ടിക്കാണിക്കുന്നത്.