സിനിമ

നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി തെന്നിന്ത്യന്‍ നായിക രശ്മിക മന്ദാന

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് തെന്നിന്ത്യന്‍ നായിക രശ്മിക മന്ദാന. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലമായ അടല്‍ ബിഹാരി വാജ്പേയി സെവ്രി - നാവ ഷെവ അടല്‍ സേതുവിനേക്കുറിച്ച് എഎന്‍ഐയോട് സംസാരിക്കുകയായിരുന്നു താരം. പ്രധാനമന്ത്രിയെ അഭിനന്ദിച്ച നടി , മുംബൈയിലെ ഗതാഗത ശൃംഖലയെ തന്നെ മാറ്റിമറിക്കുന്ന ഒന്നാണിതെന്നും അഭിമുഖത്തില്‍ വ്യക്തമാക്കി

രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള യാത്ര ഇനി 20 മിനിറ്റ് കൊണ്ട് പൂര്‍ത്തിയാക്കാം. അത് നമ്മുക്ക് വിശ്വസിക്കാന്‍ പോലുമാകില്ല. ഇത് നടക്കുമെന്ന് ആരും കരുതിയിരുന്നില്ല. നവി മുംബൈയില്‍ നിന്ന് മുംബൈയിലേക്കും ഗോവ, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നും മുംബൈയിലേക്ക് പോകാമെന്നും രശ്മിക കൂട്ടിച്ചേര്‍ത്തു.

എവിടെ പോകണമെങ്കിലും വളരെ എളുപ്പവും സൗകര്യപ്രദവുമാണ്. ഞാനിതില്‍ അഭിമാനിക്കുന്നു. എനിക്ക് തോന്നുന്നു ഇന്ത്യ എവിടെയും നില്‍ക്കുന്നില്ല, നമ്മുടെ രാജ്യത്തിന്റെ വളര്‍ച്ച തന്നെ നോക്കൂ. കഴിഞ്ഞ 10 വര്‍ഷമായി രാജ്യം എങ്ങനെ വളര്‍ന്നുവെന്നത് അതിശയിപ്പിക്കുന്ന ഒന്നാണ്. അടിസ്ഥാന സൗകര്യങ്ങള്‍, നമ്മുടെ രാജ്യത്തെ വിവിധ പദ്ധതികള്‍, റോഡ് ആസൂത്രണം അങ്ങനെ എല്ലാം വളരെ മികച്ചതാണ്. ഇതിപ്പോള്‍ നമ്മുടെ സമയമാണെന്ന് ഞാന്‍ കരുതുന്നു.

സത്യസന്ധമായി പറയുകയാണെങ്കില്‍ എനിക്ക് പറയാന്‍ വാക്കുകളില്ല. ഏറ്റവും സ്മാര്‍ട്ടായ രാജ്യമാണ് ഇന്ത്യയെന്ന് ഞാന്‍ പറയാനാ​ഗ്രഹിക്കുന്നു. യങ് ഇന്ത്യ വളരെ വേഗത്തില്‍ വളരുകയാണ്. യുവതലമുറ വളരെ ഉത്തരവാദിത്തമുള്ളവരാണ്. അതുകൊണ്ട് തന്നെ നിങ്ങള്‍ എന്ത് പറഞ്ഞാലും അവരെ സ്വാധീനിക്കാനാകില്ല. എന്താണ് സംഭവിക്കുന്നതെന്ന് അവര്‍ കാണുന്നുണ്ട്. മാത്രമല്ല വളരെ ഉത്തരവാദിത്തോടെയാണ് ആളുകള്‍ പെരുമാറുന്നതും. രാജ്യം ശരിയായ വഴിയിലൂടെയാണ് പോകുന്നതെന്നും രശ്മിക വ്യക്തിമാക്കി.

അല്ലു അര്‍ജുന്‍ നായകനായെത്തുന്ന പുഷ്പ 2: ദ് റൂള്‍ ആണ് രശ്മികയുടേതായി ഇനി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം.

  • ഐഎഫ്എഫ്കെയിലും ആറ് ചിത്രങ്ങള്‍ക്ക് വിലക്ക്
  • പ്രീതിയും താനും വിവാഹമോചിതരായെന്ന് നടന്‍ ഷിജു
  • തിരക്കഥ മോഷണം: മേജര്‍ രവി 30 ലക്ഷം രൂപ റെജി മാത്യുവിന് നല്‍കണം
  • പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; ചലച്ചിത്ര അക്കാദമിക്ക് പൊലീസ് നോട്ടീസ് നല്‍കും
  • ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി- ഭാഗ്യലക്ഷ്മി
  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  • 'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
  • ഗര്‍ഭിണികളും കുട്ടികളും പങ്കെടുക്കരുത്; കര്‍ശന നിബന്ധനകളോടെ വിജയ്‌യുടെ പൊതുയോഗത്തിന് അനുമതി
  • ലാല്‍ ജോസിന്റെ നേതൃത്വത്തില്‍ കലാഭവന്‍ ലണ്ടന്‍, ലണ്ടനില്‍ ആക്റ്റിംഗ് & ഫിലിം മേക്കിങ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions