കാനഡയില്‍ മലയാളി യുവതി മരിച്ച സംഭവം കൊലപാതകം: ഭര്‍ത്താവിനായി തെരച്ചില്‍
കാനഡയില്‍ മലയാളി യുവതി ദുരൂഹസാഹചര്യത്തില്‍ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. ചാലക്കുടി സ്വദേശിനി ഡോണ(30)യാണ് കാനഡയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത് . പടിക്കല സാജന്റെയും ഫ്‌ലോറയുടെയും മകള്‍ ഡോണ സാജയുടെ മരണം കൊലപാതകമെന്ന് കനേഡിയന്‍ പൊലീസ് ബന്ധുക്കളെ അറിയിച്ചു.
മേയ് ഏഴിനാണ് ഡോണയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. സംഭവ ദിവസംതന്നെ യുവതിയുടെ ഭര്‍ത്താവ് ലാല്‍ കെ. പൗലോസ് ഇന്ത്യയിലേക്ക് പോന്നതായാണ് കാനഡാ പോലീസിനു വിവരം ലഭിച്ചിട്ടുള്ളത്. ഇയാള്‍ക്കായി തെരച്ചില്‍ ശക്തമാക്കിയെന്നും കനേഡിയന്‍ പൊലീസ് വ്യക്തമാക്കുന്നു
എട്ടുവര്‍ഷമായി ഇരുവരും കാനഡയില്‍ അക്കൗണ്ടന്റായി ജോലിചെയ്ത വരികയായിരുന്നു. ഒന്നര വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. വീട് പൂട്ടിക്കിടക്കുന്നത് കണ്ട് സമീപവാസികള്‍ വിവരം നല്‍കിയതിനെത്തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ഡോണയെ മരിച്ചനിലയില്‍ കണ്ടത്.