നാട്ടുവാര്‍ത്തകള്‍

യുകെയില്‍ സൈക്യാട്രിസ്റ്റ് ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റിക്രൂട്ട്മെന്റ് ജൂണില്‍

തിരുവനന്തപുരം: എന്‍എച്ച്എസ് ഹംബര്‍ ആന്‍ഡ് നോര്‍ത്ത് യോര്‍ക്ക്ഷെയര്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ പാര്‍ട്ണര്‍ഷിപ്പുമായി സഹകരിച്ച് സൈക്യാട്രിസ്റ്റ് ഒഴിവുകളിലേക്ക് സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. ഇതിനായുളള അഭിമുഖങ്ങള്‍ ജൂണ്‍ 06, 07 തീയ്യതികളില്‍ എറണാകുളത്ത് നടക്കും.

യോഗ്യത
MBBS നു ശേഷം സൈക്യാട്രിയില്‍ MD/DNB മോ തത്തുല്യയോഗ്യതയോ, അല്ലെങ്കില്‍ DPM ഉം അധിക പ്രവൃത്തിപരിചയവും. കഴിഞ്ഞ 5 വര്‍ഷത്തിനിടെ (കഴിഞ്ഞ 12 മാസങ്ങള്‍ ഉള്‍പ്പെടെ) 3 വര്‍ഷത്തെ പ്രവൃത്തിപരിചയം. അതില്‍ 2 വര്‍ഷം സൈക്യാട്രിയില്‍. IELTS-7.5 (ഓരോ കാറ്റഗറിക്കും കുറഞ്ഞത് 7) അല്ലെങ്കില്‍ OET ഓരോ മോഡ്യൂളിനും കുറഞ്ഞത് B

ശമ്പളം പ്രവൃത്തിപരിചയം പരിഗണിച്ച് പ്രതിവര്‍ഷം 52,530.00 പൗണ്ട് മുതല്‍ 82,400.00 പൗണ്ട് വരെയാണ്. ഇതിനോടൊപ്പം മറ്റ് ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടാകും. ഉദ്യോഗാര്‍ഥികള്‍ വിശദമായ സിവി യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ ഐഡിയിലേക്ക് മേയ് 27നകം അപേക്ഷ നല്‍കണമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ (ഇന്‍-ചാര്‍ജ്ജ്) അജിത്ത് കോളശ്ശേരി അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക്:
www.nifl.norkaroots.org വെബ്‌സൈറ്റില്‍ ലഭ്യമാണ്.
അല്ലെങ്കില്‍ 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫിസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  • തന്റെ അറസ്റ്റിനു പിന്നില്‍ സര്‍ക്കാരിന്റെ പ്രതികാരം; ഗുരുതര ആരോപണവുമായി തന്ത്രി കണ്ഠര് രാജീവര്
  • യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് പിറവം സ്വദേശിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി: മലയാളി അറസ്റ്റില്‍
  • ഇനി നിയമസഭ തിരഞ്ഞെടുപ്പിനില്ലെന്നു കെ ബാബു; തൃപ്പൂണിത്തുറയില്‍ പുതിയ ആള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions