എന്‍എച്ച്എസില്‍ പ്രാക്ടീഷണര്‍മാരുടെ ക്ഷാമം മൂലം ജനങ്ങള്‍ക്ക് ഡെന്റല്‍ ചികിത്സ അന്യമാകുന്നതിന് പ്രതിവിധിയായി പുതുതായി പരിശീലനം നേടിയ ഡെന്റിസ്റ്റുകള്‍ക്ക് നിര്‍ബന്ധിത സേവനം നല്‍കുന്നു.
പുതുതായി പരിശീലനം നേടുന്ന ഡെന്റിസ്റ്റുകളെ പ്രൈവറ്റ് ജോലിയിലേക്ക് വിടാതെ തടഞ്ഞുനിര്‍ത്തി എന്‍എച്ച്എസില്‍ നിര്‍ബന്ധിത സേവനം ചെയ്യിക്കും. എന്‍എച്ച്എസ് പ്രാക്ടീഷണര്‍മാരുടെ ക്ഷാമം നേരിടുകയും, പല ഭാഗത്തും ഡെന്റല്‍ സേവനങ്ങള്‍ ലഭ്യമല്ലാത്ത അവസ്ഥ രൂപപ്പെടുകയും ചെയ്തതോടെയാണ് ഈ കര്‍ശനനീക്കം. ക്ഷാമം രൂക്ഷമായതോടെ പലയിടത്തും പുതിയ എന്‍എച്ച്എസ് പ്രാക്ടീസുകള്‍ക്ക് മുന്നില്‍ വലിയ വരി രൂപപ്പെടുകയാണ്.
ഓരോ ഡെന്റിസ്റ്റിനെയും പരിശീലിപ്പിച്ച് എടുക്കാനായി നികുതിദായകര്‍ ചെലവാക്കുന്നത് ശരാശരി 200,000 പൗണ്ട് വീതമാണ്. എന്നാല്‍ ഗ്രാജുവേറ്റ്‌സിന് എന്‍എച്ച്എസിനായി ജോലി ചെയ്യണമെന്ന നിബന്ധനയില്ല. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഓരോ ഡെന്റിസ്റ്റും 2700-ലേറെ രോഗികളെ പരിശോധിക്കുന്ന അവസ്ഥയിലാണ് പഠനം പൂര്‍ത്തിയാക്കി ഇവര്‍ നേരെ പ്രൈവറ്റ് പ്രാക്ടീസിന് പോകുന്നത്.
ക്ഷാമം രൂക്ഷമായതോടെ പലയിടത്തും പുതിയ എന്‍എച്ച്എസ് പ്രാക്ടീസുകള്‍ക്ക് മുന്നില്‍ വലിയ വരി രൂപപ്പെടുകയാണ്. ഇതിന് സാധിക്കാതെ വരുന്നവര്‍ പ്ലയര്‍ ഉപയോഗിച്ച് സ്വന്തം പല്ലുകള്‍ പറിച്ചെടുക്കുന്ന അവസ്ഥയാണ്. പുതിയ നിയമങ്ങള്‍ വരുന്നതോടെ ഡെന്റിസ്റ്റുകള്‍ നിരവധി വര്‍ഷങ്ങള്‍ എന്‍എച്ച്എസ് കെയര്‍ നല്‍കേണ്ടതായി വരും. നിലവില്‍ ഇംഗ്ലണ്ടിലെ ജനറല്‍ ഡെന്റല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 35,000 ഡെന്റിസ്റ്റുകളില്‍ മൂന്നിലൊന്ന് പേരും എന്‍എച്ച്എസ് ജോലി ചെയ്യുന്നില്ല.
എന്‍എച്ച്എസ് രോഗികള്‍ ചെക്കപ്പിനും, പോളിഷ്, എക്‌സ്‌റേ എന്നിവയ്ക്ക് 25.80 പൗണ്ട് നല്‍കുമ്പോള്‍, പ്രൈവറ്റ് മേഖലയില്‍ ഇതേ ഫീസ് 40 മുതല്‍ 75 പൗണ്ട് വരെ ഉയരും.