നാട്ടുവാര്‍ത്തകള്‍

ഇന്ത്യാക്കാരെ വിദേശത്ത് എത്തിച്ച് അവയവക്കച്ചവടം; മുഖ്യ ഏജന്റ് നെടുമ്പാശേരിയില്‍ പിടിയില്‍

ഇന്ത്യയില്‍ നിന്നും ആളുകളെ വിദേശത്ത് എത്തിച്ച് അവയവക്കച്ചവടം നടത്തിയിരുന്ന മുഖ്യഏജന്റ് പിടിയില്‍. തൃശൂര്‍ വലപ്പാട് സ്വദേശി സബിത്ത് നാസര്‍ ആണ് കൊച്ചിയില്‍ പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നെടുമ്പാശേരിയില്‍ നിന്നാണ് ഇയാളെ പിടികൂടുന്നത്. ഇയാളുടെ ഫോണില്‍ നിന്നും അവയവക്കച്ചവടത്തിന്റെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര കച്ചവട റാക്കറ്റിന്റെ ഒരു ഏജന്റാണ് സബിത്ത് എന്നും പൊലീസ് സൂചിപ്പിക്കുന്നു. ഇറാനിലെ ആശുപത്രിയിലാണ് അവയവ ശസ്ത്രക്രിയ നടത്തിയിരുന്നതെന്നാണ് കണ്ടെത്തല്‍. ആദ്യം കുവൈറ്റിലെത്തിക്കുകയും അവിടെ നിന്നും ഇറാനിലെത്തിച്ച് അവിടെ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി വരികയായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. നെടുമ്പാശേരി പൊലീസ് സ്‌റ്റേഷനില്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ ചോദ്യം ചെയ്യുന്നതിനായി രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി.

ചെറിയ തുക നല്‍കി ആളുകളെ ഇറാനിലെത്തിച്ച് ശസ്ത്രക്രിയയിലൂടെ അവയവങ്ങളെടുത്ത് ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുന്നതാണ് ഇവരുടെ രീതി. നിരവധി ആളുകളെ ഇത്തരത്തില്‍ ഇറാനിലെത്തിച്ച് അവയവം കവര്‍ന്നതായാണ് വിവരം.

അന്താരാഷ്ട്ര മാഫിയയിലെ പ്രധാന ഏജന്റാണ് പിടിയിലായ സാബിത്തെന്ന് പൊലീസ് പറയുന്നു. ഇയാള്‍ ഉയര്‍ന്ന തുക വാഗ്ദാനം ചെയ്താണ് അവയവം മാറ്റല്‍ ശസ്ത്രക്രിയയ്ക്ക് ആളുകളെ ഇറാനില്‍ കൊണ്ടുപോയിരുന്നത്. എന്നാല്‍ ശസ്ത്രക്രിയ കഴിയുന്നതോടെ തുച്ഛമായ തുക നല്‍കി മടക്കി അയയ്ക്കും. തുടര്‍ന്ന് ഉയര്‍ന്ന തുകയ്ക്ക് ഈ അവയവങ്ങള്‍ അന്താരാഷ്ട്ര വിപണിയില്‍ വിറ്റഴിക്കും.

  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  • തന്റെ അറസ്റ്റിനു പിന്നില്‍ സര്‍ക്കാരിന്റെ പ്രതികാരം; ഗുരുതര ആരോപണവുമായി തന്ത്രി കണ്ഠര് രാജീവര്
  • യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് പിറവം സ്വദേശിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി: മലയാളി അറസ്റ്റില്‍
  • ഇനി നിയമസഭ തിരഞ്ഞെടുപ്പിനില്ലെന്നു കെ ബാബു; തൃപ്പൂണിത്തുറയില്‍ പുതിയ ആള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions