നാട്ടുവാര്‍ത്തകള്‍

ഓസ്‌ട്രേലിയയില്‍ നിന്നെത്തിയിട്ട് ദിവസങ്ങള്‍ മാത്രം; ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് സ്‌റ്റേഷില്‍ കീഴടങ്ങി

ഓസ്‌ട്രേലിയയില്‍ മകന്റെ അടുത്ത് നിന്നെത്തി ദിവസങ്ങള്‍ക്കു ശേഷം ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് സ്‌റ്റേഷനില്‍ കീഴടങ്ങി. സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമമമെന്ന് ആരോപിച്ച് ആണ് ഭാര്യയെ കൊലപ്പെടുത്തിയത്. തോന്നിക്ക വേണാട്ട് ലീലയെ (64) കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജോസഫ് (വേണാട്ട് ജോയി71) ആണ് പുത്തന്‍കുരിശ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പറഞ്ഞത്. ഏഴു മണിയോടെയാണ് ഇയാള്‍ സ്റ്റേഷനില്‍ ഹാജരായത്. തന്റെ സ്വത്തുക്കള്‍ ഭാര്യയും മക്കളും തട്ടിയെടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിനു കാരണമെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. കൊച്ചി- ധനുഷ്‌കോടി ദേശീയപാത തോന്നിക്ക ജങ്ഷനു സമീപമാണ് ഇവരുടെ വീട്.


ഇവരുടെ മൂന്നു മക്കളും വര്‍ഷങ്ങളായി വിദേശത്താണ്. ഭാര്യയും ഭര്‍ത്താവും ഓസ്‌ട്രേലിയയിലുള്ള മകനൊപ്പമായിരുന്നു. മൂന്നു മാസം മുന്‍പ് ജോസഫും ഒരാഴ്ച മുന്‍പാണ് ലീലയും തിരിച്ചെത്തിയത്. ഞായറാഴ്ച വൈകീട്ട് വീട്ടില്‍ വെച്ച് ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ അടുക്കളയില്‍ വെച്ച് അരിവാള്‍ ഉപയോഗിച്ച് ഇയാള്‍ ഭാര്യയുടെ കഴുത്തിന് വെട്ടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ലീലക്ക് ശരീരമാസകലം വെട്ടേറ്റിട്ടുണ്ടെന്ന് പുത്തന്‍കുരിശ് ഡിവൈഎസ്പി നിഷാദ്‌മോന്‍ പറഞ്ഞു. വീടും പരിസരവും പൊലീസ് സീല്‍ ചെയ്തു. ഉന്നത ഉദ്യോഗസ്ഥര്‍ രാത്രിതന്നെ സംഭവ സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.


ഭാര്യയും ഭര്‍ത്താവും തമ്മില്‍ സ്വരച്ചേര്‍ച്ചയിലായിരുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രതി സ്റ്റേഷനില്‍ ഹാജരായ ശേഷം പൊലീസ് അറിയിച്ചപ്പോഴാണ് നാട്ടുകാര്‍ പോലും സംഭവമറിയുന്നത്. വൈകീട്ട് ശക്തമായ മഴയായിരുന്നതിനാല്‍ വീട്ടില്‍ നടന്ന വാക്കേറ്റവും കൊലപാതകവും നാട്ടുകാര്‍ അറിഞ്ഞില്ല. മക്കള്‍: സ്മിത, സരിത, എല്‍ദോസ്. മരുമക്കള്‍: മനോജ് തോമസ്, മനോജ് നൈനാന്‍, അനു.

  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  • തന്റെ അറസ്റ്റിനു പിന്നില്‍ സര്‍ക്കാരിന്റെ പ്രതികാരം; ഗുരുതര ആരോപണവുമായി തന്ത്രി കണ്ഠര് രാജീവര്
  • യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് പിറവം സ്വദേശിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി: മലയാളി അറസ്റ്റില്‍
  • ഇനി നിയമസഭ തിരഞ്ഞെടുപ്പിനില്ലെന്നു കെ ബാബു; തൃപ്പൂണിത്തുറയില്‍ പുതിയ ആള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions