ബിസിനസ്‌

പലിശ നിരക്ക് വെട്ടിക്കുറയ്ക്കലിന് സാഹചര്യം ഒരുങ്ങി; മോര്‍ട്ട്‌ഗേജ് നിരക്ക് കുറയും

യുകെയില്‍ കുതിച്ചുയര്‍ന്ന പലിശ നിരക്കുകള്‍ ഒടുവില്‍ കുറയാനുള്ള വഴിയൊരുങ്ങി. പണപ്പെരുപ്പം മെല്ലെയാണെങ്കിലും താഴ്ന്ന് വരുന്നുണ്ട്. ഈ ഘട്ടത്തിലാണ് പലിശ നിരക്ക് വെട്ടിക്കുറയ്ക്കാന്‍ സാധ്യത തെളിയുന്നതായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഡെപ്യൂട്ടി ഗവര്‍ണര്‍ ബെന്‍ ബ്രോഡ്‌ബെന്റ് വ്യക്തമാക്കിയിരിക്കുന്നത്.

സമ്മറില്‍ ഇതിനുള്ള സാധ്യതയുണ്ടെന്നാണ് ഡെപ്യൂട്ടി ഗവര്‍ണറുടെ അഭിപ്രായം. പണപ്പെരുപ്പ നിരക്കുകള്‍ നാളെ പുറത്തുവരാന്‍ ഇരിക്കവെയാണ് ഈ പ്രതികരണം. പണപ്പെരുപ്പം 2 ശതമാനത്തിന് അടുത്തേക്ക് താഴുമെന്നാണ് പ്രതീക്ഷ. ജൂണ്‍ മാസത്തില്‍ മാത്രമാണ് പലിശ കുറയുകയെന്നാണ് വിപണിയുടെ കണക്കുകൂട്ടല്‍.

മുന്‍പ് പണപ്പെരുപ്പ പ്രതിസന്ധികള്‍ ഉടലെടുത്തപ്പോള്‍ നിരക്ക് നിശ്ചയിച്ച രാഷ്ട്രീയക്കാരാണ് ഇപ്പോഴും നേതൃത്വത്തിലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമായിരുന്നുവെന്നാണ് ബ്രോഡ്‌ബെന്റ് വാദിക്കുന്നത്. ഒരു ദശകമായി ബാങ്കിന്റെ ഡെപ്യൂട്ടി ഗവര്‍ണര്‍ സ്ഥാനത്ത് പ്രവര്‍ത്തിച്ച ശേഷം പടിയിറങ്ങാന്‍ ഒരുങ്ങവെയാണ് ഇദ്ദേഹത്തിന്റെ പ്രതികരണം.

ഈ സമയത്താണ് പണപ്പെരുപ്പം 11.1 ശതമാനം വരെ കുതിച്ചുയര്‍ന്നത്. നാല് ദശകത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പ നിരക്കില്‍ എത്തിയെന്ന് മാത്രമല്ല, ബാങ്കിന്റെ 2 ശതമാനം ലക്ഷ്യത്തില്‍ നിന്നും ഏറെ അകത്ത് പോകുകയും ചെയ്തു. ഇതിന്റെ ഫലമായാണ് പലിശ നിരക്കുകള്‍ 5.25 ശതമാനം വരെ ഉയര്‍ന്നത്. നിലവില്‍ പണപ്പെരുപ്പം താഴുകയാണ്, ഒപ്പം ഏപ്രില്‍ മാസത്തില്‍ ഇത് 2.1 ശതമാനം വരെ കുറഞ്ഞിരിക്കുമെന്ന കണക്കുകളാണ് പ്രതീക്ഷിക്കുന്നത്.

  • ഒടുവില്‍ ആശ്വാസവാര്‍ത്ത പുറത്തുവിട്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍
  • പൗണ്ട് റെക്കോര്‍ഡില്‍; രൂപയ്‌ക്കെതിരെ 130.50ല്‍ എത്തി; നാട്ടിലേയ്ക്ക് പണമയക്കല്‍ കൂടും
  • പലിശനിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; യുദ്ധം രൂക്ഷമായാല്‍ സ്ഥിതി മാറും
  • പലിശ നിരക്ക് തീരുമാനം വരുന്നതിനു മുന്നേ ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കൂട്ടി
  • മിഡില്‍ ഈസ്റ്റ് സംഘര്‍ഷം യുകെയില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്തി ലെന്‍ഡര്‍മാര്‍
  • യുകെയുടെ പണപ്പെരുപ്പം കുത്തനെ താഴ്ന്നു; പലിശ നിരക്ക് കുറയുമോയെന്ന് ആകാംക്ഷ
  • എഐയെ അമിതമായി ആശ്രയിക്കുന്നത് തിരിച്ചടി; മുന്നറിയിപ്പുമായി ബ്രിട്ടീഷ് ധനകാര്യ നിയന്ത്രണ ഏജന്‍സി
  • പലിശ നിരക്ക് കുറയ്ക്കല്‍ ഈ വര്‍ഷം പ്രതീക്ഷിക്കേണ്ട; മോര്‍ട്ഗേജുകാര്‍ക്കു തിരിച്ചടി
  • പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • 2.8 ശതമാനത്തില്‍ തുടര്‍ന്ന് യുകെ പണപ്പെരുപ്പം; പലിശ നിരക്കുകള്‍ മാറുമോ?
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions