യു.കെ.വാര്‍ത്തകള്‍

'സ്വദേശിവത്കരണ'വുമായി യുകെയും; ആശങ്കയില്‍ കുടിയേറ്റ സമൂഹം

ഗള്‍ഫിലേതിന് സമാനമായി സ്വദേശിവത്കരണ പദ്ധതികളുമായി യുകെയും. സ്വദേശിവത്കരണത്തിന് സമാനമായ പദ്ധതികള്‍ പ്രഖ്യാപിച്ചത് വര്‍ക്ക് & പെന്‍ഷന്‍സ് സെക്രട്ടറി മെല്‍ സ്‌ട്രൈഡ് ആണ്. ഇമിഗ്രേഷന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനിടെ 300,000 ബ്രിട്ടീഷ് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനാണ് ബിസിനസുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

വിദേശ റിക്രൂട്ട്‌മെന്റിനെ കാര്യമായി ആശ്രയിക്കുന്ന കെയര്‍ മേഖലയ്ക്ക് പുറമെ ഹോസ്പിറ്റാലിറ്റി, കണ്‍സ്ട്രക്ഷന്‍ മേഖലകളിലേക്കും രാജ്യത്തെ തൊഴിലില്ലാത്തവരെ പരിശീലിപ്പിച്ച് റിക്രൂട്ട് ചെയ്യിക്കാനുള്ള പദ്ധതികളാണ് മെല്‍ സ്‌ട്രൈഡ് അവതരിപ്പിക്കുന്നത്. നെറ്റ് മൈഗ്രേഷന്‍ കണക്കുകള്‍ വര്‍ദ്ധിക്കാതിരിക്കാന്‍ ഏര്‍പ്പെടുത്തുന്ന പുതിയ നിയന്ത്രണങ്ങള്‍ സാരമായി ബാധിക്കുന്ന മേഖലകളിലെ റിക്രൂട്ട്‌മെന്റ് നിരീക്ഷിക്കാന്‍ പുതിയ മന്ത്രിതല ടാക്‌സ്‌ഫോഴ്‌സിനെയും ഒരുക്കും.

ബ്രിട്ടീഷ് ജോലിക്കാര്‍ക്ക് പ്രഥമ പരിഗണന നല്‍കാനാണ് സ്‌ട്രൈഡ് സ്ഥാപനങ്ങളോട് ആവശ്യപ്പെടുക. 'യുകെയില്‍ തന്നെ മികച്ച ആളുകള്‍ ഉള്ളപ്പോള്‍ വിദേശത്ത് നിന്നുള്ള ജോലിക്കാരെ ആശ്രയിക്കുകയാണ് നമ്മള്‍. ഇത് ശരിയാക്കുകയാണ് ലക്ഷ്യം. ഹോം സെക്രട്ടറി നടപ്പാക്കിയ പുതിയ വിസ നിയമങ്ങള്‍ മൂലം കഴിഞ്ഞ വര്‍ഷം രാജ്യത്ത് പ്രവേശിച്ച 300,000 പേര്‍ക്ക് ഇത് തുടര്‍ന്ന് സാധ്യമാകില്ല', അദ്ദേഹം പറയുന്നു.

ഇത് മൈഗ്രേഷനെ ആശ്രയിച്ച പല മേഖലകള്‍ക്കും റിക്രൂട്ട്‌മെന്റ് വെല്ലുവിളി ഉയര്‍ത്തും. ഇത് ആഭ്യന്തരമായി ലഭ്യമായ ജോലിക്കാരെ റിക്രൂട്ട് ചെയ്യാനുള്ള അവസരവുമാണ്. ജോബ്‌സെന്റര്‍ ടീമുകള്‍ ശരിയായ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താന്‍ സഹായിക്കും, വര്‍ക്ക് & പെന്‍ഷന്‍ സെക്രട്ടറി വ്യക്തമാക്കി. കുടിയേറ്റ സമൂഹത്തിനു ആശങ്ക സമ്മാനിക്കുന്നതാണ്.

  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions