നാട്ടുവാര്‍ത്തകള്‍

ഇ.പി. ജയരാജന്‍ വധശ്രമക്കേസ് : കെ.സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി

കൊച്ചി: ഇ.പി. ജയരാജനെ വെടിവെച്ചു കൊല്ലാന്‍ ശ്രമിച്ചെന്ന് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ കെ. സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. കുറ്റപത്രത്തില്‍ നിന്നും പ്രതിപ്പട്ടികയില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കെ. സുധാകരന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി അനുവദിച്ചു. ഗുഡാലോചനാക്കുറ്റമാണ് കേസില്‍ കെ. സുധാകരനെതിരേ ചുമത്തിയിരുന്നത്.

ഇ.പി. ജയരാജനെ വെടിവെയ്ക്കാന്‍ കെ. സുധാകരന്‍ ഗൂഡാലോചന നടത്തി എന്നായിരുന്നു കുറ്റപത്രത്തിലെ ആരോപണം. എന്നാല്‍ ഇതിനെതിരേ സുധാകരന്‍ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും തെളിവുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി വിചാരണക്കോടതി തള്ളുകയായിരുന്നു. തുടര്‍ന്നായിരുന്നു സുധാകരന്‍ 2016 ല്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ ഒന്നും രണ്ടും പ്രതികളായ പേട്ട ദിനേശന്‍, വിക്രംചാലില്‍ ശശി എന്നിവരെ ആന്ധ്രയിലെ വിചാരണക്കോടതി ശിക്ഷിച്ചെങ്കിലും മേല്‍ക്കോടതി കുറ്റവിമുക്തരാക്കുകയായിരുന്നു.

1995 ഏപ്രില്‍ 12 നായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. ചണ്ഡീഗഡില്‍ നിന്നും സിപിഎം പാര്‍ട്ടികോണ്‍ഗ്രസ് കഴിഞ്ഞു കേരളത്തിലേക്ക് മടങ്ങവേ ആന്ധ്രയില്‍ ട്രെയിനില്‍വെച്ച് ജയരാജന് നേരെ അക്രമിസംഘം വെടിയുതിര്‍ക്കുകയായിരുന്നു. ട്രെയിനില്‍ വാഷ്‌ബേസില്‍ മുഖം കഴുകുമ്പോള്‍ വെടിവെയ്ക്കുകയായിരുന്നു. പ്രതികള്‍ക്കൊപ്പം കെ. സുധാകരന്‍ തിരുവനന്തപുരത്ത് ഗൂഡാലോചന നടത്തിയെന്നും കൃത്യം നടത്താന്‍ ഏല്‍പ്പിക്കുകയായിരുന്നു എന്നുമാണ് സുധാകരനെതിരേ ഉയര്‍ന്ന ആരോപണം.

  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  • തന്റെ അറസ്റ്റിനു പിന്നില്‍ സര്‍ക്കാരിന്റെ പ്രതികാരം; ഗുരുതര ആരോപണവുമായി തന്ത്രി കണ്ഠര് രാജീവര്
  • യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് പിറവം സ്വദേശിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി: മലയാളി അറസ്റ്റില്‍
  • ഇനി നിയമസഭ തിരഞ്ഞെടുപ്പിനില്ലെന്നു കെ ബാബു; തൃപ്പൂണിത്തുറയില്‍ പുതിയ ആള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions