യുകെയില്‍ ഏപ്രില്‍ മാസത്തില്‍ പണപ്പെരുപ്പം 2.3 ശതമാനത്തിലേക്ക് താഴ്ന്ന് മൂന്ന് വര്‍ഷത്തിനിടെയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. മുന്‍ മാസത്തേക്കാള്‍ വലിയ ഇടിവാണ് നേരിട്ടതെങ്കിലും ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്ന 2% എന്ന നിലയിലേക്ക് ഇത് താഴ്ന്നില്ല.
മാര്‍ച്ചിലെ 3.2 ശതമാനത്തില്‍ നിന്നുമാണ് കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ് താഴ്ന്നത്. എനര്‍ജി, ഭക്ഷ്യ ചെലവുകള്‍ കുറയുന്നതാണ് ഇതിലേക്ക് നയിക്കുന്നത്. 2021 ജൂലൈയിലാണ് ഇതിന് മുന്‍പ് ഇത്രയേറെ പണപ്പെരുപ്പം കുറഞ്ഞ് നിന്നത്.
മാര്‍ച്ച് മുതല്‍ ഏപ്രില്‍ വരെ ഫര്‍ണീച്ചര്‍ റീട്ടെയിലേഴ്‌സ് 0.9% നിരക്ക് കുറച്ചതും, മറ്റെല്ലാ ഉത്പന്നങ്ങളുടെയും വിലയില്‍ 0.8% വില താഴ്ന്നതുമാണ് പണപ്പെരുപ്പം കുറയാന്‍ സഹായിച്ചത്. ഉത്പന്നങ്ങളുടെയും, സേവനങ്ങളുടെയും ചെലവുകളിലെ വാര്‍ഷിക വര്‍ദ്ധനവ് 2.1 ശതമാനത്തിലേക്ക് കുറയുമെന്ന് സിറ്റി അനലിസ്റ്റുകള്‍ പറയുന്നു.
സിപിഐ ലക്ഷ്യത്തിലേക്ക് നീങ്ങാന്‍ സമയമെടുക്കുന്നതിനാല്‍ പലിശ നിരക്ക് കുറയ്ക്കാന്‍ ബാങ്ക് നയനിര്‍മ്മാതാക്കള്‍ ഇനിയും കാത്തിരിക്കുമെന്നാണ് ആശങ്കയുള്ളത്. സമ്മറില്‍ പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത തെളിയുമെന്ന് കഴിഞ്ഞ ദിവസം ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഡെപ്യൂട്ടി ഗവര്‍ണര്‍ പറഞ്ഞിരുന്നു. ഇതിന് പുതിയ പണപ്പെരുപ്പ നിരക്കുകള്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ പ്രവചിച്ച തോതില്‍ കുറഞ്ഞില്ലെന്നതിനാല്‍ പലിശ കുറയാന്‍ അല്‍പ്പം കൂടി ക്ഷമിക്കേണ്ടി വരുമെന്നാണ് വിപണിയുടെ കണക്കുകൂട്ടല്‍.