ആരോഗ്യം

യുകെയില്‍ യുവതീയുവാക്കളില്‍ ടൈപ്പ് 2 പ്രമേഹം കുതിച്ചുയരുന്നു


യുകെയില്‍ 40 വയസില്‍ താഴെയുള്ളവരില്‍ ടൈപ്പ് 2 പ്രമേഹം കൂടുന്നതായി കണക്കുകള്‍. പ്രമേഹമുള്ളവരുടെ എണ്ണം 6 വര്‍ഷത്തിനുള്ളില്‍ 39 ശതമാനം കൂടി. അമിതവണ്ണവും ഭക്ഷണരീതിയുമാണ് ഇതിന് പ്രധാന കാരണമായി ആരോഗ്യ വിദഗ്ധര്‍ ചൂണ്ടി കാണിക്കുന്നത്.

യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ അമിതവണ്ണം ഉള്ള ആളുകളുടെ എണ്ണത്തില്‍ ബ്രിട്ടന്‍ മുന്നിലാണ്. മുതിര്‍ന്നവരില്‍ മൂന്നില്‍ രണ്ടുപേര്‍ അമിതഭാരമോ അമിത വണ്ണമോ ഉള്ളവരാണ്. അമിതവണ്ണം മൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍ചികിത്സിക്കാന്‍ എന്‍ എച്ച് എസ് പ്രതിവര്‍ഷം 6 ബില്യണ്‍ പൗണ്ട് ചിലവഴിക്കുന്നു എന്നാണ് ഏകദേശ കണക്ക്. 2050 ഓടെ ഇത് പ്രതിവര്‍ഷം 10 ബില്യണ്‍ പൗണ്ട് ആയി ഉയരുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.


40 വയസില്‍ താഴെയുള്ളവരിലുള്ള ടൈപ്പ് 2 പ്രമേഹം 2016- 17 കാലയളവില്‍ 12,000 ആയിരുന്നു. എന്നാല്‍ നിലവില്‍ ഇവരുടെ എണ്ണം 168,000 ആയി വര്‍ധിച്ചതായാണ് കണക്കുകള്‍ പറയുന്നത്. 40 വയസ് ഉള്ളവരേക്കാള്‍ കൂടുതല്‍ വേഗത്തില്‍ ചെറുപ്പക്കാര്‍ക്ക് പ്രമേഹം പിടിപെടുന്നത് ആശങ്കയോടെയാണ് ആരോഗ്യ വിദഗ്ധര്‍ കാണുന്നത്.

കുട്ടികളിലും യുവാക്കളിലും ടൈപ്പ് 2 പ്രമേഹം വര്‍ദ്ധിക്കുന്നത് ആശങ്കാജനകമാണെന്നും പ്രതിസന്ധി പരിഹരിക്കാന്‍ മന്ത്രിമാരോട് ആവശ്യപ്പെട്ടതായും ഡയബറ്റിസ് യുകെ ചീഫ് എക്‌സിക്യൂട്ടീവ് കോളെറ്റ് മാര്‍ഷല്‍ പറഞ്ഞു. ഫാസ്റ്റ് ഫുഡും, വ്യായാമമില്ലായ്മയും ശീതള പാനീയങ്ങളുടെ ഉപയോഗവുമെല്ലാം കുട്ടികളില്‍ വേഗത്തില്‍ പ്രമേഹം എത്താനുള്ള വഴിയൊരുക്കുന്നു.

  • യുകെയില്‍ ഒരോ 80 സെക്കന്റിലും ഒരാള്‍ക്ക് കാന്‍സര്‍ സ്ഥിരീകരിക്കുന്നു
  • നേരത്തെയുള്ള രോഗനിര്‍ണയവും ചികിത്സയും; യുകെയില്‍ കാന്‍സര്‍ മരണനിരക്ക് മൂന്നിലൊന്നു കുറഞ്ഞു
  • യുകെയില്‍ ഓരോ 75 സെക്കന്‍ഡിലും ഒരാളില്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നു; രോഗം കണ്ടെത്താന്‍ പുതിയ പദ്ധതികളുമായി സര്‍ക്കാര്‍
  • യുകെയിലെ പ്രസവാനന്തര പരിചരണ സംവിധാനം മോശം; 87% സ്ത്രീകളും അമിത സമ്മര്‍ദ്ദത്തില്‍
  • കുട്ടികളിലും കൗമാരക്കാരിലും രക്തസമ്മര്‍ദ്ദം ഉയരുന്നു: എന്‍എച്ച്എസിന് മുന്നില്‍ പുതിയ ആരോഗ്യ വെല്ലുവിളി
  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions