സിനിമ

സൂര്യാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായ ഷാരൂഖ് ആശുപത്രി വിട്ടു

സൂര്യാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായ ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ആശുപത്രി വിട്ടു. അഹമ്മദാബാദില്‍ തന്റെ ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മത്സരം കാണാനെത്തിയ ഷാരൂഖ് ഖാനെ മത്സരത്തിന് ശേഷമാണ് സൂര്യാഘാതത്തെ തുടര്‍ന്ന് അഹമ്മദാബാദില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വാര്‍ത്തയറിഞ്ഞ് ആശുപത്രിക്ക് പുറത്ത് ആരാധകര്‍ തടിച്ചുകൂടിയിരുന്നു.

എന്നാല്‍ സീരിയസല്ലാതിരുന്ന സാഹചര്യത്തില്‍ അഹമ്മദാബാദിലെ കെ.ഡി. ഹോസ്പിറ്റിലില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന താരത്തെ ഇന്ന് രാവിലെ ഡിസ്ചാര്‍ജ്ജ് ചെയ്തു. താരത്തെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച സാഹചര്യത്തില്‍ ഇന്നലെ ആശുപത്രി പരിസരത്ത് സുരക്ഷ ശക്തമാക്കിയിരുന്നു. 57 കാരനായ നടന്‍ ആശുപത്രിയിലാണെന്ന വാര്‍ത്ത പരന്നതോടെ, സര്‍ഖേജ്-ഗാന്ധിനഗര്‍ ഹൈവേയിലെ മള്‍ട്ടി-സ്‌പെഷ്യാലിറ്റി ആശുപത്രിക്ക് സമീപം ആരാധകര്‍ തടിച്ചുകൂടി, ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസിനെ വിന്യസിപ്പിക്കേണ്ടിയും വന്നിരുന്നു.

ഷാരൂഖ് ഖാന്‍ ചൊവ്വാഴ്ച അഹമ്മദാബാദില്‍ തന്റെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആര്‍) ടീമിന്റെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) മത്സരത്തില്‍ പങ്കെടുക്കാന്‍ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ എത്തിയിരുന്നു. ചൊവ്വാഴ്ച നടന്ന ക്വാളിഫയര്‍ 1ല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയത്തോടെ കെകെആര്‍ തങ്ങളുടെ നാലാമത്തെ ഐപിഎല്‍ ഫൈനലില്‍ പ്രവേശിച്ചു.

  • ഐഎഫ്എഫ്കെയിലും ആറ് ചിത്രങ്ങള്‍ക്ക് വിലക്ക്
  • പ്രീതിയും താനും വിവാഹമോചിതരായെന്ന് നടന്‍ ഷിജു
  • തിരക്കഥ മോഷണം: മേജര്‍ രവി 30 ലക്ഷം രൂപ റെജി മാത്യുവിന് നല്‍കണം
  • പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; ചലച്ചിത്ര അക്കാദമിക്ക് പൊലീസ് നോട്ടീസ് നല്‍കും
  • ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി- ഭാഗ്യലക്ഷ്മി
  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  • 'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
  • ഗര്‍ഭിണികളും കുട്ടികളും പങ്കെടുക്കരുത്; കര്‍ശന നിബന്ധനകളോടെ വിജയ്‌യുടെ പൊതുയോഗത്തിന് അനുമതി
  • ലാല്‍ ജോസിന്റെ നേതൃത്വത്തില്‍ കലാഭവന്‍ ലണ്ടന്‍, ലണ്ടനില്‍ ആക്റ്റിംഗ് & ഫിലിം മേക്കിങ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions