യു.കെ.വാര്‍ത്തകള്‍

നോര്‍ത്തേണ്‍ ഇംഗ്ലണ്ടില്‍ ആംബര്‍ മുന്നറിയിപ്പ്; മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍ എന്നിവിടങ്ങളിലും ജാഗ്രത

നോര്‍ത്തേണ്‍ ഇംഗ്ലണ്ടില്‍ അതിതീവ്ര മഴയ്ക്കും വെള്ളപ്പൊക്കത്തിനും നല്‍കുന്ന ആംബര്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്. നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലും, വെയില്‍സിലും വെള്ളപ്പൊക്കവും, ശക്തമായ മഴയും നേരിടാനുള്ള സാധ്യത നിലനില്‍ക്കവെയാണ് മുന്നറിയിപ്പ്. ഇതിന് പുറമെ മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍ ഉള്‍പ്പെടെ മേഖലകളില്‍ ജീവന് അപകടസാധ്യതയുള്ളതായി അടിയന്തര ജാഗ്രതാ മുന്നറിയിപ്പും നല്‍കി.

കാള്‍ടണ്‍-ഇന്‍-ക്ലീവ്‌ലാന്‍ഡില്‍ ശക്തമായ മഴയിലുണ്ടായ മണ്ണിടിച്ചിലില്‍ ഒരാള്‍ മരിച്ചു. മറ്റാര്‍ക്കും പരുക്കില്ല. സംഭവത്തില്‍ വിശദവിവരങ്ങള്‍ പരിശോധിച്ച് വരികയാണെന്നും, സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും യോര്‍ക്ക്ഷയര്‍ പോലീസ് ആവശ്യപ്പെട്ടു.

മണ്ണിടിച്ചിലുണ്ടായ കാള്‍ടണ്‍ ബാങ്ക് ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ ഒരു മാസം കൊണ്ട് പെയ്യുന്ന മഴ 12 മണിക്കൂറില്‍ പെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നോര്‍ത്ത് വെയില്‍സ്, മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍ തുടങ്ങിയ ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ട് എന്നിവിടങ്ങളിലായി ആംബര്‍ മഴ മുന്നറിയിപ്പ് നല്‍കിയത്.

നോര്‍ത്ത് ഇംഗ്ലണ്ട്, മിഡ്‌ലാന്‍ഡ്‌സ്, നോര്‍ത്ത് & സെന്‍ഡ്രല്‍ വെയില്‍സ് എന്നിവിടങ്ങളില്‍ മഴ മൂലം മഞ്ഞ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. സതേണ്‍, ഈസ്റ്റേണ്‍ സ്‌കോട്ട്‌ലണ്ടിലും ജാഗ്രതാ നിര്‍ദ്ദേശം നിലവിലുണ്ട്. വേഗത്തില്‍ ഒഴുകുന്ന, ആഴമുള്ള വെള്ളക്കെട്ട് ജീവന്‍ അപകടത്തിലാക്കുമെന്ന് മെറ്റ് മുന്നറിയിപ്പ് നല്‍കി.

ലോക്കല്‍ എന്‍വയോണ്‍മെന്റ് ഏജന്‍സി നല്‍കുന്ന പ്രാദേശിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. അടുത്ത 12 മുതല്‍ 24 വരെ മണിക്കൂറില്‍ കൂടുതല്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കി.

  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions