ലിവര്‍പൂള്‍: മാസങ്ങള്‍ നീണ്ട വളരെ കഠിനമായ മലകയറ്റ പരിശീലനത്തിനൊടുവില്‍ എവറസ്റ്റ് ബേസ് ക്യാമ്പ് കീഴടക്കി ലിവര്‍പൂളിലെ മലയാളി നഴ്‌സിന്റെ നേട്ടം. ലിവര്‍പൂളിലെ ഹാര്‍ട്ട് & ചെസ്റ്റ് ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന നഴ്‌സായ കണ്ണൂരുകാരി നിഷിത ടോമിയാണ് ഈ അസുലഭ നേട്ടം സ്വന്തമാക്കിയത്.
ലിവര്‍പൂളിലെ കെന്‍സിങ്ട്ടനില്‍ താമസിക്കുന്ന കണ്ണൂര്‍ മടമ്പം സ്വദേശി ടോമി ചാക്കോയുടെയും കോട്ടയം സ്വദേശി ഉഷയുടെയും മകളാണ് നിഷിത. ലിവര്‍പൂളിലെ മലയാളി സമൂഹത്തിനിടയില്‍ സജീവമായി ഇടപെടുന്ന കുടുംബമാണ് ടോമി ചാക്കോയുടേത്.
അതുകൊണ്ടുതന്നെ നല്ലൊരു നര്‍ത്തകി കൂടിയായ നിഷിത മലയാളി അസോസിയേഷന്‍ ലിമയുടെ നിരവധി പരിപാടികളിലും പള്ളികളിലും വിവിധങ്ങളായ നൃത്തങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.