നടനും മിമിക്രിതാരവുമായ കോട്ടയം സോമരാജ്(62) അന്തരിച്ചു. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
ഫാന്റം, ബാംബൂ ബോയ്‌സ്, ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ, ചാക്കോ രണ്ടാമന്‍, ആനന്ദഭൈരവി, അണ്ണന്‍തമ്പി, കിംഗ് ലയര്‍, കണ്ണകി തുടങ്ങീ നിരവധി സിനിമകളില്‍ ഹാസ്യതാരമായി വേഷമിട്ടിട്ടുണ്ട്.
നിരവധി സ്റ്റേജ് ഷോകളിലൂടെ ശ്രദ്ധേയമായ താരം കൂടിയാണ് കോട്ടയം സോമരാജ്. കരുമാടി രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇന്ദ്രപുരാണം എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.