യു.കെ.വാര്‍ത്തകള്‍

എനര്‍ജി ബില്ലുകള്‍ 122 പൗണ്ട് വരെ താഴും; ജൂലൈ മാസത്തില്‍ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസം

വേനല്‍ക്കാലത്ത് ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസമേകി എനര്‍ജി ബില്ലുകള്‍ താഴും. എനര്‍ജി റെഗുലേറ്റര്‍ ഓഫ്‌ജെം സ്ഥിരീകരിച്ച പുതിയ പ്രൈസ് ക്യാപ്പ് ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരും.

നിലവിലെ പ്രതിവര്‍ഷം 1690 പൗണ്ട് എന്നതില്‍ നിന്നും 1568 പൗണ്ടിലേക്കാണ് ക്യാപ്പ് കുറയുന്നത്. രണ്ട് വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലാണിത്. ഇതോടെ ഡയറക്ട് ഡെബിറ്റ് വഴി ഡബിള്‍ ഫ്യുവല്‍ പേയ്‌മെന്റ് നടത്തുന്ന ശരാശരി കുടുംബങ്ങള്‍ക്ക് വാര്‍ഷിക ബില്ലില്‍ 122 പൗണ്ടിന്റെ ഇടിവാണ് ഉണ്ടാകുക, അതായത് 7% കുറവ്.

എന്നിരുന്നാലും ഉപയോഗത്തിന് അനുസൃതമായി ഫീസ് ഉയരുകയോ, കുറയുകയോ ചെയ്യാം. ഓരോ മൂന്ന് മാസം കൂടുമ്പോഴാണ് ക്യാപ് റിവ്യൂ ചെയ്യുന്നത്. ഏകദേശം 29 മില്ല്യണ്‍ കുടുംബങ്ങളുടെ സ്റ്റാന്‍ഡേര്‍ഡ് താരിഫിലാണ് ക്യാപ് ബാധിക്കുകയെന്ന് ഓഫ്‌ജെം വ്യക്തമാക്കി.

യൂണിറ്റ് നിരക്ക് താഴുമെങ്കിലും, സ്റ്റാന്‍ഡിംഗ് ചാര്‍ജ്ജുകള്‍ മുന്‍നിശ്ചയിച്ച ദൈനംദിന തുക ആയതിനാല്‍ സമാനമായി തുടരും. ഉയര്‍ന്ന ഉപയോഗമുള്ളവര്‍ക്കാണ് വില കുറയുന്നതിന്റെ ഗുണം കൂടുതലായി ലഭിക്കുക.

നിലവില്‍ ഗ്യാസിന് സപ്ലൈയര്‍ ഈടാക്കുന്ന 6.04 പെന്‍സ്/kWh, ജൂലൈ 1 മുതല്‍ 5.48 പെന്‍സായി കുറയും. വൈദ്യുതിയുടേത് 24.50 പെന്‍സ്/kWh എന്നത് 22.36 പെന്‍സിലേക്കും താഴും.

  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions