ഇംഗ്ലണ്ടിലും, വെയില്‍സിലും നടക്കുന്ന അബോര്‍ഷനുകളുടെ എണ്ണം റെക്കോര്‍ഡ് നിരക്കിലെത്തിയതായി റിപ്പോര്‍ട്ടുകള്‍ . കുഞ്ഞുങ്ങളെ വേണ്ടെന്ന തീരുമാനത്തിലേക്ക് സ്ത്രീകളെ എത്തിക്കുന്നതിന് പിന്നിലെ പ്രധാന ഘടകം സാമ്പത്തിക സമ്മര്‍ദങ്ങളാണെന്നാണ് കരുതുന്നത്.
2022 ല്‍ രണ്ടിടങ്ങളിലുമായി 251,377 അബോര്‍ഷനുകളാണ് നടത്തിയതെന്നാണ് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് കണക്കുകള്‍ വ്യക്തമാക്കുന്നു. 60 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അബോര്‍ഷന്‍ ആക്ട് പ്രാബല്യത്തില്‍ വരുത്തിയ ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 2021-ലെ കണക്കുകളേക്കാള്‍ 17% വര്‍ദ്ധനവും ഇക്കാര്യത്തിലുണ്ട്.
ജീവിതച്ചെലവ് പ്രതിസന്ധിക്ക് പുറമെ സമ്മര്‍ദത്തിലായ എന്‍എച്ച്എസ് സേവനങ്ങളില്‍ നിന്നും ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ലഭിക്കാനുള്ള ബുദ്ധിമുട്ടും അബോര്‍ഷന്‍ നേടുന്നതിലേക്ക് നയിക്കുന്ന ഘടകങ്ങളാണെന്ന് എംഎസ്‌ഐ റീപ്രൊഡക്ടീവ് ചോയ്‌സസ് വ്യക്തമാക്കുന്നത്.
ഇതിന് പുറമെ വീടുകളില്‍ അബോര്‍ഷന്‍ ചെയ്യാനുള്ള അവസരമുണ്ടെന്നതും മറ്റൊരു ഘടകമാണ്. മഹാമാരി കാലത്ത് താല്‍ക്കാലികമായി നടപ്പാക്കിയ വീടുകളില്‍ നടത്തുന്ന മെഡിക്കല്‍ അബോര്‍ഷന്‍ 2022 മുതല്‍ ഇംഗ്ലണ്ടിലും, വെയില്‍സിലും സ്ഥിരമാക്കി മാറ്റിയിരുന്നു. ഇതാണ് പലരും ദുരുപയോഗം ചെയ്തുവരുന്നത്.