യുകെയിലാകെ ഞെട്ടലുളവാക്കി തീവ്രവാദ കുറ്റത്തിന് ലണ്ടനില്‍ പതിനാലുകാരന്‍ അറസ്റ്റിലായി. വെസ്റ്റ് ലണ്ടനില്‍ നിന്നാണ് കൗമാരക്കാരനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ ഏതുതരത്തിലുള്ള ഭീകര പ്രവര്‍ത്തനത്തില്‍ പങ്കാളിയായി എന്നതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. എങ്കിലും ഭീകര പ്രവര്‍ത്തനത്തിന് സഹായകരമായ രേഖകള്‍ കൗമാരക്കാരനില്‍ നിന്ന് കണ്ടെടുത്തു എന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
അറസ്റ്റിലായ കുട്ടിയെ ആഗസ്റ്റ് മാസം വരെ ജാമ്യത്തില്‍ വിട്ടിരിക്കുകയാണ്. കുട്ടിയില്‍ നിന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി കൊണ്ടിരിക്കുകയാണെന്ന വിവരങ്ങള്‍ ആണ് പോലീസ് പുറത്തു വിട്ടിരിക്കുന്നത്. കുട്ടി തീവ്ര വലതുപക്ഷ തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.
യുവതലമുറ തീവ്രവാദവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നതും അതില്‍ ഏര്‍പ്പെടുന്നതും ആശങ്കാജനകവുമായ പ്രവണതയാണ് എന്ന് മെറ്റിന്റെ തീവ്രവാദ വിരുദ്ധ കമാന്‍ഡ് മേധാവി ഡൊമിനിക് മര്‍ഫി പറഞ്ഞു.