നാട്ടുവാര്‍ത്തകള്‍

സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ യുവനടിയുടെ ബലാത്സംഗ കേസ്

സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ യുവനടിയുടെ ബലാത്സംഗ പരാതി. സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി പാലതവണ പീഡിപ്പിച്ചുവെന്നാണ് നടി പരാതിയില്‍ പറയുന്നത്. പരാതിയില്‍ നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തിട്ടുണ്ട്. ഒമര്‍ ലുലുവിനെ ചോദ്യം ചെയ്തതിനു ശേഷം ആയിരിക്കും തുടര്‍ നടപടികള്‍

അതേസമയം, വ്യക്തിവൈരാഗ്യം മൂലമാണ് പരാതിയെന്നാണ് ഒമര്‍ ലുലു പറയുന്നത്. നടിയുമായുള്ള സൗഹൃദം അവസാനിപ്പിച്ചതിന്റെ പകയാണ് ആരോപണത്തിന് പിന്നിലെന്നും പണം തട്ടുകയാണ് ലക്ഷ്യമെന്നും ഒമര്‍ ലുലു പറയുന്നു.

ഹാപ്പി വെഡിങ്സ്, ചങ്ക്‌സ്, ഒരു അടാര്‍ ലവ്, ധമാക്ക, പവര്‍സ്റ്റാര്‍ എന്നിവയാണ് ഒമര്‍ ലുലുവിന്റെ സിനിമകള്‍. ബിഗ്‌ബോസ് സീസണ്‍ 5 ലെ മത്സരാര്‍ത്ഥി കൂടിയായിരുന്നു ഒമര്‍ ലുലു.

റഹ്മാനെ നായകനാക്കി ‘ബാഡ് ബോയ്സ്’ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് ഇപ്പോള്‍ ഒമര്‍ ലുലു. ധ്യാന്‍ ശ്രീനിവാസനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഷീലു എബ്രഹാം, ആരാധ്യ ആന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  • തന്റെ അറസ്റ്റിനു പിന്നില്‍ സര്‍ക്കാരിന്റെ പ്രതികാരം; ഗുരുതര ആരോപണവുമായി തന്ത്രി കണ്ഠര് രാജീവര്
  • യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് പിറവം സ്വദേശിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി: മലയാളി അറസ്റ്റില്‍
  • ഇനി നിയമസഭ തിരഞ്ഞെടുപ്പിനില്ലെന്നു കെ ബാബു; തൃപ്പൂണിത്തുറയില്‍ പുതിയ ആള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions