സൗത്ത് വെസ്റ്റ് ലണ്ടന്‍ ജ്വല്ലറിയില്‍ കവര്‍ച്ചയ്ക്കിടെ മോഷ്ടാക്കള്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വാച്ച് ഡീലറാണ് കൊല്ലപ്പെട്ടത് . ശനിയാഴ്ച ഉച്ചയ്ക്ക് റിച്ച്‌മണ്ടിലെ ക്യൂ റോഡിലെ കടയിലായിരുന്നു വില പിടിച്ച വാച്ചുകള്‍ കവരാന്‍ ആക്രമികള്‍ എത്തിയത്. കവര്‍ച്ചക്കാര്‍ ജീവനക്കാരനെ ചോക്‌ഹോള്‍ഡിനുള്ളിലാക്കി നിരവധി വാച്ചുകള്‍ മോഷ്‌ടിക്കുകയായിരുന്നു.
അടുത്ത ദിവസം വൈകുന്നേരം, സുരക്ഷയെ കുറിച്ച് ആശങ്കയുണ്ടെന്ന് റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെ ഷെപ്പര്‍ട്ടണിലെ വിലാസത്തിലേക്ക് എത്തിയ പോലീസ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ജീവനക്കാരന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ് അറിയിച്ചു. റിച്ച്‌മണ്ടിലെ ക്യൂ റോഡിലെ ജ്വല്ലറികളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ ജീവനക്കാരന്‍ വാച്ചുകള്‍ മേശപ്പുറത്ത് വെച്ച് രണ്ട് പുരുഷന്മാരോട് അവ കാണിക്കുന്നത് കാണാം. പെട്ടെന്നൊരാള്‍ ഇയാളുടെ മേല്‍ ചാടി കഴുത്തില്‍ പിടിക്കുകയായിരുന്നു. അതേസമയം കൂടെയുണ്ടായിരുന്ന പ്രതി ഡിസ്‌പ്ലേയില്‍ വച്ചിരുന്ന വാച്ചുകള്‍ എടുക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം.
ശനിയാഴ്ച രാത്രി തന്നെ മെറ്റ് പോലീസ് പ്രതികളുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. കവര്‍ച്ചക്കാര്‍ നിരായുധരായിരുന്നുവെന്നും കടയിലെ തൊഴിലാളിക്ക് കാര്യമായ പരിക്കില്ലെന്നുമാണ് പോലീസ് ആദ്യം നല്‍കിയ സൂചന. എന്നാല്‍, ഞായറാഴ്ച രാത്രി 08 :15 ന് ശേഷം തൊഴിലാളിയെ ഷെപ്പര്‍ട്ടണില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ പോലീസ് യുവാവിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.