യു.കെ.വാര്‍ത്തകള്‍

ഈസ്റ്റര്‍ അവധിയ്ക്ക് വൂസ്റ്ററിലെ ഫാം സന്ദര്‍ശിച്ചവര്‍ക്ക് ഗുരുതര രോഗം; 80 പേര്‍ ആശുപത്രിയില്‍

അവധി സമയത്ത് ഫാം സന്ദര്‍ശിക്കുന്നവര്‍ മുന്‍കരുതല്‍ എടുക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കി വൂസ്റ്ററിലെ ഫാം സന്ദര്‍ശിച്ചവര്‍ക്ക് ഗുരുതര രോഗം. വളര്‍ത്തു മൃഗങ്ങളില്‍ നിന്നും അണുബാധയുണ്ടായി ഗുരുതര രോഗം ബാധിച്ച് 80 ഓളം പേരാണ് ആശുപത്രിയില്‍ കഴിയുന്നത്. വയറിളക്കം ഉള്‍പ്പടെയുള്ള രോഗങ്ങളാണ് പലര്‍ക്കും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. വോസ്റ്റര്‍ഷയറിലെ ഗാനോ ഫാം സന്ദര്‍ശിച്ച കുട്ടികളും മാതാപിതാക്കളുമാണ് ആശുപത്രിയില്‍ കഴിയുന്നത്. ഇക്കഴിഞ്ഞ ഈൗസ്റ്റര്‍ ഒഴിവു ദിനങ്ങളിലായിരുന്നു ഇവര്‍ ഫാം സന്ദര്‍ശിച്ചത്.

ഫാമില്‍ എത്തിയവര്‍ അവിടെയുള്ള മൃഗങ്ങളുമായി ഏറെ നേരം കളിച്ചിരുന്നു. തൊട്ടും തലോടിയും കെട്ടിപിടിച്ചുമെല്ലാം അവര്‍ വളര്‍ത്തു മൃഗങ്ങള്‍ക്കൊപ്പം ഏറെ സമയം ചെലവഴിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഏത് മൃഗത്തിനാണ് അണുബാധയുള്ളത് എന്നത് ഇതുവരെ കണ്ടെത്താനായിട്ടില്ല. മൃഗങ്ങളുമായി ഏറെ നേരം ചെലവഴിച്ചിട്ടും ചിലര്‍ക്ക് രോഗബാധ ഉണ്ടായിട്ടില്ല. എല്ലാ മൃഗങ്ങള്‍ക്കും അണുബാധ ഇല്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

മറ്റു ചിലര്‍ക്ക് ഗുരുതരമായ ആമാശയ രോഗങ്ങള്‍ക്ക് ഇടവരുത്തിയേക്കാവുന്ന ക്രിപ്‌റ്റോസ്പോറിഡിയം എന്ന സൂക്ഷ്മാണു ബാധ ഉണ്ടായതായും കണ്ടെത്തിയിട്ടുണ്ട്. കുട്ടികളില്‍ ദീര്‍ഘകാലം നീണ്ടു നിന്നേക്കാവുന്ന രോഗങ്ങള്‍ക്കും ഇത് കാരണമായേക്കാം. അണുബാധയേറ്റവരില്‍ ചിലര്‍ ഒരു മാസം കഴിഞ്ഞിട്ടും ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്.

കഴിഞ്ഞ മാസം ഈ ഫാം സന്ദര്‍ശിച്ച 20 പേര്‍ പബ്ലിക് ഹെല്‍ത്ത് ലോയേഴ്സിനെ സമീപിച്ച് തങ്ങളുടെ കാര്യത്തില്‍ അന്വേണം ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ പരാതിക്കാരുടെ എണ്ണം 80 ആയി ഉയര്‍ന്നിട്ടുണ്ട്. യു കെ ആരോഗ്യ സുരക്ഷാ ഏജന്‍സിയുടെ വിചിവന്‍ ജില്ലാ കൗണ്‍സിലും ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഫാം അടച്ചിട്ടിരിക്കുകയാണ്.

  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions