ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് അഞ്ച് വര്‍ഷം കൊണ്ട് പരിഹരിക്കുമെന്ന് ലേബര്‍ വാഗ്ദാനം. ഹെല്‍ത്ത് സര്‍വ്വീസ് ഇപ്പോള്‍ പാവപ്പെട്ടവര്‍ക്ക് മോശം സേവനം നല്‍കുന്ന ഇടമായി മാറുന്ന അവസ്ഥയാണെന്ന് ഷാഡോ ഹെല്‍ത്ത് സെക്രട്ടറി വെസ്റ്റ് സ്ട്രീറ്റിംഗ് മുന്നറിയിപ്പ് നല്‍കി. കാശുള്ളവര്‍ സ്വകാര്യ സേവനത്തിലേക്ക് ചുവടുമാറ്റുകയും ചെയ്യുന്നു.
കണ്‍സര്‍വേറ്റീവുകള്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ഇംഗ്ലണ്ടിലെ ആകെ വെയ്റ്റിംഗ് ലിസ്റ്റ് 10 മില്ല്യണ്‍ കേസുകളായി വര്‍ദ്ധിക്കുമെന്ന് ഷാഡോ ഹെല്‍ത്ത് സെക്രട്ടറി ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ അവകാശപ്പെട്ടു. എന്‍എച്ച്എസ് ഡെന്റല്‍ സര്‍വ്വീസുകള്‍ പോലെ ഹെല്‍ത്ത്‌കെയര്‍ സേവനങ്ങളും ജീര്‍ണ്ണാവസ്ഥയിലാകുമെന്നാണ് ഇദ്ദേഹത്തിന്റെ വാദം.
'സുനാക് വീണ്ടുമൊരു തവണ വിജയിച്ചാല്‍ പാവപ്പെട്ടവര്‍ക്ക് മോശം സേവനം നല്‍കുന്ന എന്‍എച്ച്എസ് ഡെന്റിസ്ട്രി പോലെയാകും എന്‍എച്ച്എസും. മറ്റുള്ളവര്‍ പ്രൈവറ്റ് സേവനവും തേടും', സ്ട്രീറ്റിംഗ് പറഞ്ഞു. എന്‍എച്ച്എസ് ഏറ്റവും വലിയ തെരഞ്ഞെടുപ്പ് വിഷയമായി വാഗ്ദാനങ്ങള്‍ നല്‍കാനാണ് ലേബര്‍ തയ്യാറെടുക്കുന്നത്.
ഇതിന്റെ ഭാഗമായി വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ സ്ട്രീറ്റിംഗും, സ്റ്റാര്‍മറും ഒരുമിച്ചെത്തും. ഇംഗ്ലണ്ടിലെ 3.2 മില്ല്യണ്‍ എന്‍എച്ച്എസ് ബാക്ക്‌ലോഗ് അഞ്ച് വര്‍ഷത്തില്‍ പരിഹരിക്കുമെന്നാണ് ഇവര്‍ വാഗ്ദാനം ചെയ്യുക.