സിനിമ

'കൈയില്‍ അഞ്ച് പൈസയില്ലാത്തതുകൊണ്ട് ആ സിനിമ ചെയ്യേണ്ടി വന്നു- കനി കുസൃതി

കഴിഞ്ഞ ആഴ്ച നടന്ന കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഏറെ പ്രശംസകള്‍ നേടിയ നടിയാണ് കനി കുസൃതി. പാലസ്‌തീന്‍ ജനതയ്‌ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തണ്ണിമത്തന്‍ ആകൃതിയുള്ള ബാഗുമായി എത്തിയതോടെ ഏറെപേരാണ് താരത്തെ അഭിനന്ദിച്ചത്. കനിയ്‌ക്കൊപ്പം നടി ദിവ്യ പ്രഭയും അഭിനയിച്ച 'ഓള്‍ വി ഇമാജിന്‍ ആസ് ലൈ‌റ്റ്' എന്ന ചിത്രം കാന്‍ മേളയിലെ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെ ഭാഗമായെത്തിയപ്പോഴാണ് താരം തണ്ണിമത്തന്‍ ബാഗ് പ്രദര്‍ശിപ്പിച്ചത്.

പല ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ബിരിയാണി എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയതോടെയാണ് കനി ശ്രദ്ധിക്കപ്പെട്ടത്.

എന്നാല്‍, ചിത്രത്തിലെ രാഷ്‌ട്രീയത്തിന് നേരെയും കനിക്കെതിരെയും വലിയ വിമര്‍ശനം വന്നിരുന്നു. ഇപ്പോഴിതാ ബിരിയാണിയില്‍ അഭിനയിക്കാനുണ്ടായ കാരണം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. കയ്യില്‍ പണമില്ലാത്തതിനാലാണ് തനിക്ക് ആ ചിത്രത്തില്‍ അഭിനയിക്കേണ്ടി വന്നത് എന്നാണ് കനി പറഞ്ഞത്.

കനിയുടെ വാക്കുകളിലേക്ക്:

കൈയില്‍ അഞ്ച് പൈസയില്ലാതെ ഇരിക്കുന്ന സമയത്താണ് ഈ സിനിമ വരുന്നത്. എന്നിട്ടും സംവിധായകനായ സജിനോട് ഞാന്‍ പറഞ്ഞു, എനിക്ക് പല വിയോജിപ്പുകളും ഉണ്ട്, ചിത്രത്തില്‍ രാഷ്‌ട്രീയപരമായും ഏസ്‌തറ്റിക്കലി ഒക്കെയും പ്രശ്‌നങ്ങളുണ്ട്. അതുകൊണ്ട് എനിക്ക് ചെയ്യാന്‍ പറ്റില്ല എന്ന് പറഞ്ഞു. വേറെ നടിമാരെ നോക്കൂ, ആരെയും കിട്ടിയില്ലെങ്കില്‍ മാത്രം ചെയ്യാം എന്നും സജിനെ അറിയിച്ചു.

നഗ്ന രംഗങ്ങള്‍ ചെയ്യാനുള്ള ബുദ്ധിമുട്ട് കാരണം ആരും ചെയ്‌തില്ല. ഒടുവില്‍ സജിന്‍ വീണ്ടും എന്റെയടുത്ത് വന്നു. അന്ന് 70,000 രൂപയോ മറ്റോ ആണ് അത്രയും ദിവസം വര്‍ക്ക് ചെയ്‌തപ്പോള്‍ കിട്ടിയത്. അതെനിക്ക് വലിയ പൈസയാണ്. എന്റെ അക്കൗണ്ടില്‍ അന്ന് മൂവായിരം രൂപയോ മറ്റോ ഉള്ളു. 70,000 കിട്ടിയാല്‍ അത്രയും നല്ലത് എന്നാണ് ഞാന്‍ വിചാരിച്ചത്. ഇഷ്‌ടമല്ലാതെ ചെയ്‌തതുകൊണ്ട് കൂട്ടുകാരിയെ വിളിച്ച് ഒരുപാട് കരഞ്ഞു.



  • ഐഎഫ്എഫ്കെയിലും ആറ് ചിത്രങ്ങള്‍ക്ക് വിലക്ക്
  • പ്രീതിയും താനും വിവാഹമോചിതരായെന്ന് നടന്‍ ഷിജു
  • തിരക്കഥ മോഷണം: മേജര്‍ രവി 30 ലക്ഷം രൂപ റെജി മാത്യുവിന് നല്‍കണം
  • പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; ചലച്ചിത്ര അക്കാദമിക്ക് പൊലീസ് നോട്ടീസ് നല്‍കും
  • ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി- ഭാഗ്യലക്ഷ്മി
  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  • 'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
  • ഗര്‍ഭിണികളും കുട്ടികളും പങ്കെടുക്കരുത്; കര്‍ശന നിബന്ധനകളോടെ വിജയ്‌യുടെ പൊതുയോഗത്തിന് അനുമതി
  • ലാല്‍ ജോസിന്റെ നേതൃത്വത്തില്‍ കലാഭവന്‍ ലണ്ടന്‍, ലണ്ടനില്‍ ആക്റ്റിംഗ് & ഫിലിം മേക്കിങ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions