നാട്ടുവാര്‍ത്തകള്‍

ശശി തരൂരിന്റെ പേഴ്സണല്‍ സ്റ്റാഫ് സ്വര്‍ണക്കടത്തിന് അറസ്റ്റില്‍; നിയമം നിയമത്തിന്റെ വഴിക്കെന്ന് തരൂര്‍

ശശി തരൂര്‍ എംപിയുടെ പേഴ്സണല്‍ സ്റ്റാഫ് സ്വര്‍ണക്കടത്തിന് കസ്റ്റംസിന്റെ പിടിയില്‍. പേഴ്സണല്‍ സ്റ്റാഫ് ശിവകുമാര്‍ പ്രസാദ് ഉള്‍പ്പെടെ രണ്ട് പേരെ ദില്ലി വിമാനത്താവളത്തില്‍ നിന്ന് പിടികൂടി. ഇവരില്‍ നിന്ന് 500 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്.

ദുബായില്‍ നിന്ന് വന്ന യാത്രക്കാരനില്‍ നിന്നാണ് ശിവകുമാര്‍ പ്രസാദ് സ്വര്‍ണം കൈമാറുന്നത് കസ്റ്റംസിന്റെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ശിവകുമാര്‍ പ്രസാദിനേയും സ്വര്‍ണം കൈമാറിയ ആളെയും പിടികൂടുകയായിരുന്നു. കൈമാറിയ സ്വര്‍ണത്തിന് മതിയായ രേഖകളില്ലെന്ന് കസ്റ്റംസ് സ്ഥിരീകരിക്കുകയും ചെയ്തു.

ശിവകുമാര്‍ പ്രസാദ് എയറോഡ്രോം (എംപിയുടെ പേഴ്സണല്‍ സ്റ്റാഫ് എന്ന നിലയില്‍) എന്‍ട്രി വഴിയാണ് എയര്‍പോര്‍ട്ടില്‍ കയറിയത്. ആ പാസ് അടക്കം അന്വേഷണ ഏജന്‍സി പിടികൂടിയിട്ടുണ്ട്. 500 ഗ്രാം സ്വര്‍ണവും പിടികൂടി. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. അതിനിടെ കസ്റ്റംസ് പിടിച്ചെടുത്ത ശിവകുമാര്‍ പ്രസാദിന്റെ എയറോഡ്രോം എന്‍ട്രി പാസ് ചിത്രം രാജീവ് ചന്ദ്രശേഖര്‍ പുറത്തുവിട്ടിട്ടുണ്ട്.

അതേസമയം, വിഷയത്തില്‍ വിശദീകരണവുമായി ശശി തരൂര്‍ രംഗത്തെത്തി. തന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗമാണ് ശിവകുമാര്‍ എന്നും ഇപ്പോള്‍ പാര്‍ട്ട് ടൈം ആയി തനിക് എയര്‍പോര്‍ട്ട് സേവനം നല്‍കിയിരുന്ന ആളായിരുന്നുവെന്നും തരൂര്‍ പറഞ്ഞു. അതേസമയം താന്‍ പ്രചാരണ ആവശ്യങ്ങള്‍ക്കായി ധര്‍മ്മശാലയിലാണെന്നും സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും തരൂര്‍ പറഞ്ഞു. സംഭവം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് തരൂര്‍ ട്വീറ്റ് ചെയ്യുകയായിരുന്നു.

ശിവകുമാര്‍ 72 വയസ്സുള്ള വിരമിച്ചയാളാണെന്നും പതിവായി ഡയാലിസിസിന് വിധേയനായ അദ്ദേഹത്തെ അനുകമ്പയുടെ അടിസ്ഥാനത്തില്‍ പാര്‍ട് ടൈം അടിസ്ഥാനത്തിലാണ് നിലനിര്‍ത്തിയതെന്നും തരൂര്‍ പറഞ്ഞു. ഇയാള്‍ക്ക് മേല്‍ ആരോപിക്കപ്പെടുന്ന ഒരു തെറ്റും താന്‍ അംഗീകരിക്കുന്നില്ലെന്നും, സംഭവത്തില്‍ യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്നും നിയമം അതിന്റെ വഴിക്ക് പോകണമെന്നും തരൂര്‍ പറഞ്ഞു.

  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  • തന്റെ അറസ്റ്റിനു പിന്നില്‍ സര്‍ക്കാരിന്റെ പ്രതികാരം; ഗുരുതര ആരോപണവുമായി തന്ത്രി കണ്ഠര് രാജീവര്
  • യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് പിറവം സ്വദേശിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി: മലയാളി അറസ്റ്റില്‍
  • ഇനി നിയമസഭ തിരഞ്ഞെടുപ്പിനില്ലെന്നു കെ ബാബു; തൃപ്പൂണിത്തുറയില്‍ പുതിയ ആള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions