ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപി വിജയിച്ചതിന് പിന്നാലെ ആശംസകളുമായി മലയാള സിനിമാ ലോകം. നിരവധി നടിനടന്മാരാണ് സുരേഷ് ഗോപിക്ക് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയത്.
നടിമാരായ ജ്യോതികൃഷ്ണ, ഭാമ, മുക്ത നടന്‍ സുധീര്‍ എന്നിവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഇട്ടു. സുരേഷ് ചേട്ടന്‍ തൃശൂര്‍ അങ്ങെടുത്തുവെന്നും, ആശംസകള്‍ എന്നും താരങ്ങള്‍ കുറിച്ചിട്ടുണ്ട്.
മുക്കാല്‍ ലക്ഷം വോട്ടിനാണ് സുരേഷ്‌ഗോപി ബിജെപിക്കായി ചരിത്ര വിജയം സമ്മാനിച്ചത്. തിരഞ്ഞെടുപ്പ് ഫലം അറിഞ്ഞതിന് പിന്നാലെ സുരേഷ്‌ഗോപിയുടെ വീടിന് പുറത്ത് പായസവും ബോളിയും വിതരണം ചെയ്തു. തൃശൂരിലെ ജനങ്ങളെ ഞാന്‍ പ്രജാ ദൈവങ്ങളെന്നാണ് ഇപ്പോള്‍ വിളിക്കുന്നതെന്നും വിജയം അനുഗ്രഹമായി സമ്മാനിച്ച എല്ലാ ഈശ്വരന്മാര്‍ക്കും ലൂര്‍ദ് മാതാവിനും പ്രണാമമുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.